ഈ സീക്രെട്ട് ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടി, തേങ്ങ ചേർക്കാത്ത നല്ല കുറുകിയ ചട്നി!
Easy Chatni Recipe Without Coconut
Ingredients :
- ഓയിൽ – 2 tbsp
- സവാള – 1
- ഉഴുന്നുപരിപ്പ് – 1/2 കപ്പ്
- വെള്ളം – 1/2 കപ്പ്
- വെളിച്ചെണ്ണ – 1 & 1/2 tbsp
- കടുക് – 1/2 tsp
- വറ്റൽമുളക് – 2
- കറിവേപ്പില – കുറച്ച്
- കായ പൊടി – ഒരു നുള്ള്
- പുളി – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്

Learn How To Make :
അതിനായി ആദ്യം ഒരു ചൂടായ പാനിലേക്ക് 2 tbsp ഓയിൽ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് 1 സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് 1 മിനിറ്റ് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് 3 അല്ലി വെളുത്തുള്ളി, 1 ചെറിയ കഷ്ണം ഇഞ്ചി, 2 പച്ചമുളക് കഷ്ണങ്ങളാക്കിയത് എന്നിവ ചേർത്ത് ഒന്ന് ഇളക്കി കൊടുക്കുക. എന്നിട്ട് ഇതിലേക്ക് 1/2 കപ്പ് ഉഴുന്നുപരിപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്കു ആവശ്യത്തിന് പുളിയും ഉപ്പും ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതെല്ലാം കൂടി നല്ലപോലെ ഇളക്കി കൊണ്ടിരിക്കുക.
പിന്നീട് തീ ഓഫ് ചെയ്‌ത് ചൂടാറുവാൻ വെക്കുക. ചൂടാറി കഴിയുമ്പോൾ ഇത് ഒരു മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് 1/2 കപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ അരച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് താളിച്ച് ഒഴിക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് 1 & 1/2 tbsp വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ ചൂടാക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് 1/2 tsp കടുക് ചേർത്ത് ഒന്ന് പൊട്ടിച്ചെടുക്കുക. അതിനുശേഷം 2 വറ്റൽമുളക്, കുറച്ച് കറിവേപ്പില, 4 നുള്ള് കായത്തിന്റെ പൊടി എന്നിവ ചേർത്ത് എല്ലാംകൂടി ഒന്ന് മൂപ്പിച്ച് എടുക്കുക. എന്നിട്ട് ചട്ണിയിലേക്ക് ഇത് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്‌തു കൊടുക്കാവുന്നതാണ്.
Read Also :
മൂന്നു നേരവും കറി ഇല്ലാതെ കഴിക്കാവുന്ന അടിപൊളി ഡിഷ്, വെറും 10 മിനിട്ടിൽ ടപ്പേന്നൊരു പലഹാരം
ഈ ചേരുവ കൂടി ചേർത്താൽ ഇരട്ടി രുചി,വായിൽ വെള്ളമൂറും രുചിയിൽ അരിനെല്ലിക്ക ഉപ്പിലിട്ടത്