ചപ്പാത്തി ഓംലെറ്റ് റോൾ തയ്യാറാക്കാം
Easy Chappathi Egg Roll Recipe
Ingredients :
- ചപ്പാത്തി ആറ്
- മുട്ട ആറ്
- സവാള 3
- പച്ചമുളക് 4
- ഇഞ്ചി ഒരു കഷണം
- ജീരകം കാൽ ടേബിൾ സ്പൂൺ
- തക്കാളി മൂന്നെണ്ണം
- സവാള മൂന്നെണ്ണം
- തക്കാളി സോസ് ആറ് വലിയ സ്പൂൺ
- മല്ലിയില 4 തണ്ട് അരിഞ്ഞത്
- ഉപ്പ് പാകത്തിന്
- എണ്ണ ആറ് സ്പൂൺ
Learn How To Make :
ആദ്യം മുട്ട ഓംലേറ്റ് ഉണ്ടാക്കുക. ഇതിനായി സവാള പച്ചമുളക് ഇഞ്ചി എന്നിവ കുത്തിയരിഞ്ഞതിലേക്ക് മുട്ട പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഈ കൂട്ടുകൊണ്ട് 6 ഓംലെറ്റ് ഉണ്ടാക്കുക ബാക്കിയുള്ള സവാള തക്കാളി എന്നിവ വട്ടത്തിൽ അരിയുക. ഒരു ചപ്പാത്തിയിൽ ഒരു ഓംപ്ലേറ്റ് വെച്ച് ഇതിൽ തക്കാളി സോസ് ഒഴിക്കുക. നടുക്കായി തക്കാളി സവാള മല്ലിയില എന്നിവ വയ്ക്കുക. ഇങ്ങനെ തയ്യാറാക്കിയ ചപ്പാത്തി റോൾ ചെയ്യുക. ഇതേപോലെ ബാക്കി ചപ്പാത്തി ഉണ്ടാക്കുക ചൂടോടെ ഉപയോഗിക്കുക.
Read Also :
ഇത് കേടായ ചിക്കൻ അല്ല, കിടിലൻ കടായ് ചിക്കൻ
ഇടിയപ്പം ഉണ്ടാക്കാൻ ഇനി മടി വേണ്ട, വളരെഎളുപ്പത്തിൽ സോഫ്റ്റ് ഇടിയപ്പം