ചക്കക്കുരു കൊണ്ട് ചോറിനും കഞ്ഞിക്കും അടിപൊളി തോരൻ
Easy chakkakuru Thoran Recipe
Ingredients :
- സവാള – 1
- പച്ചമുളക് – 3
- വെളുത്തുള്ളി – 3 അല്ലി
- മഞ്ഞള്‍പ്പൊടി – അരടീസ്പൂണ്‍
- തേങ്ങ ചിരകിയത് – ഒരു കപ്പ്
- ഇഞ്ചി – ചെറിയ കഷ്ണം
- ജീരകം – ഒരു നുള്ള്
- കറിവേപ്പില – ഒരു തണ്ട്
- ഉപ്പ് – ആവശ്യത്തിന്

Learn How To Make :
ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഉള്ളി ചേർത്ത് വഴറ്റുക. ഇഞ്ചി, പച്ചമുളക് ചതച്ചതും ചേർക്കുക. പൊടികൾ ചേർക്കുക. ചക്കകുരു തൊലി കളഞ്ഞ് അരിഞ്ഞത് ചേർക്കുക. ഉപ്പ് ചേർക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം കൂടി ചേർത്ത് മൂടി വെച്ചു വേവിക്കുക. പകുതി വേവാകുമ്പോൾ തേങ്ങാ അരച്ചതും ചേർത്ത് ഇളക്കി ഒരു മൂടി കൊണ്ട് മൂടുക. അവസാനം എണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കി വാങ്ങാം.
Read Also :
പഞ്ഞി പോലത്തെ കുശ്ബൂ ഇഡ്ഡലിയുടെ ആ രഹസ്യം ഇതാണ്! വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കാം
പച്ചക്കായ വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, ഇതുവരെ അറിയാതെ പോയല്ലോ!