Ingredients :
- കോളിഫ്ലവർ – 1 എണ്ണം
- കറിവേപ്പില
- ഉപ്പ് ആവശ്യത്തിന്
- ചതച്ച മുളക് – 1 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി -കാൽ ടീ സ്പൂൺ
- ജീരകം പൊടിച്ചത് -കാൽ ടീ സ്പൂൺ
- മുളകുപൊടി – അര ടീ സ്പൂൺ
- തേങ്ങ ചിരകിയത്
Learn How To Make :
കോളിഫ്ലവർ നന്നായി വൃത്തിയാക്കുക.ഇത് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട വെള്ളത്തിൽ അല്പ സമയം വെയ്ക്കുക.ശേഷം പൊടിയായി അരിയുക.
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം കറിവേപ്പില, സവാള, ചതച്ച മുളക് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക.ഇത് നന്നായി മൂപ്പിക്കുക.ഇനി ഇതിലേക്ക് അരിഞ്ഞ് വെച്ച കോളിഫ്ലവർ ചേർക്കുക.
ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക.നന്നായി ഇളക്കുക.മഞ്ഞൾപൊടി, മുളകുപൊടി, ജീരകം പൊടിച്ചത് ഇവ ചേർക്കുക.ഇളക്കി യോജിപ്പിക്കുക.ശേഷം കുറച്ച് വെള്ളം ചേർത്ത് അടച്ച് വെച്ച് വേവിക്കുക.കുറച്ച് കഴിഞ്ഞ് തുറക്കാം.ഉപ്പ് കുറവാണെങ്കിൽ ഉപ്പ് ചേർക്കുക.എരിവ് കുറവാണെങ്കിൽ കുരുമുളക് പൊടി ചേർക്കാം.നന്നായി വരട്ടി എടുക്കുക.ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. നല്ല അടിപൊളി കോളിഫ്ലവർ തോരൻ റെഡി!.
Read Also :
കൂന്തൽ കറി ഇതേപോലെ ഉണ്ടാക്കിയാൽ ആരായാലും കഴിച്ചു പോകും! അത്രക്ക് സ്വാദാണ്!
കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ ഉണ്ടാക്കി കൊടുക്കാം ഹെൽത്തി സ്നാക്ക്; 2 പഴം ഉണ്ടോ, സംഭവം റെഡി!