Ingredients :
- ക്യാരറ്റ് ചീവിയത് അര കിലോ
- മൈദ 2 കപ്പ്
- സോഡാപ്പൊടി രണ്ട് ടീസ്പൂൺ
- മസാലപ്പൊടി അര ടീസ്പൂൺ
- റിഫൈന്റ്ട് ഓയിൽ ഒന്നേകാൽ കപ്പ്
- പഞ്ചസാര പൊടിച്ചത് ഒന്നര കപ്പ്
- മുട്ട മൂന്നെണ്ണം
Learn How To Make :
പഞ്ചസാരയും എണ്ണയും കൂടി നല്ലപോലെ യോജിപ്പിക്കുക. മൈദയും സോഡാ പൊടിയും മസാല പൊടിയും കൂടി രണ്ടുതവണ അരിക്കണം. ആദ്യം യോജിപ്പിച്ചെടുത്ത പഞ്ചസാര എണ്ണ മിശ്രിതത്തിൽ മുട്ടയുടെ ഉണ്ണി ചേർത്ത് അടിച്ചു യോജിപ്പിക്കണം. അരച്ചെടുത്ത മൈദ സോഡാപ്പൊടി മസാല പൊടിയുമായി യോജിപ്പിക്കണം.പിന്നീട് ക്യാരറ്റ് ചീവിയതും ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിൽ മുട്ടയുടെ വെള്ള നല്ലവണ്ണം അടിച്ചു പതപ്പിച്ചതും വാനിലയം ചേർത്ത് ഇളക്കി 45 മിനിറ്റ് ബേക്ക് ചെയ്താൽ മതി.
Read Also :
മട്ടൻ സ്റ്റൂ എളുപ്പത്തിൽ തയ്യാറാക്കാം