Easy Broken Wheat Puttu Recipe

നുറുക്ക് ഗോതമ്പ് കൊണ്ട് സോഫ്റ്റ് പുട്ട്! പഞ്ഞി പോലെ പുട്ട് സോഫ്റ്റ് ആവാൻ പുതിയ ട്രിക്ക്

Discover the simplicity of making a delicious Broken Wheat Puttu – a nutritious South Indian steamed dish. Our easy recipe will guide you step-by-step to create this wholesome delicacy at home. Perfect for a healthy breakfast or snack.

About Easy Broken Wheat Puttu Recipe :

നുറുക്കു ഗോതമ്പ് കൊണ്ട് വളരെ രുചികരമായ പുട്ട് തയ്യാറാക്കാം. ഇത്രമാത്രം സ്വാദ് ഉണ്ടാകുമോ എന്ന് ഇത്ര കാലം അറിഞ്ഞതുമില്ല, ഇതെന്തു കൊണ്ടാണ് ഇത്രയും സ്വാദ് വന്നത് എന്ന് ഇപ്പോഴാണ് മനസ്സിലായത്. ഇത് തയ്യാറാക്കാൻ കുറച്ചു സമയം എടുക്കും കാരണം നുറുക്ക് ഗോതമ്പ് ആയതുകൊണ്ട് തന്നെ ചൂടുവെള്ളത്തിൽ ആദ്യം ഒരു 20 മിനിറ്റ് കുതിർത്തു വയ്ക്കുക.

Learn How to Make Easy Broken Wheat Puttu Recipe :

അതിനുശേഷം ഇത് നന്നായി കുതിർന്നു കഴിഞ്ഞാൽ വെള്ളം മുഴുവൻ മാറ്റി കളഞ്ഞു കൈകൊണ്ട് പിഴിഞ്ഞെടുക്കുക. അതിനുശേഷം വെള്ളം മുഴുവൻ കളഞ്ഞു ആവശ്യത്തിന് നാളികേരവും ഒരു നുള്ള് പഞ്ചസാരയും ചേർത്തു കൊടുക്കുക. പഞ്ചസാര കഴിക്കാൻ പറ്റാത്തവർക്ക് ഇത് ചേർക്കേണ്ട ആവശ്യമില്ല. ഇത്രയും ചേർത്ത് കഴിഞ്ഞ് വീണ്ടും കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. അതിനുശേഷം പുട്ട് കുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത്,

Easy Broken Wheat Puttu Recipe
Easy Broken Wheat Puttu Recipe

അതിന്റെ മുകളിലായിട്ട് നുറുക്ക് ഗോതമ്പ് ചേർത്ത്, വീണ്ടും തേങ്ങ ചേർത്ത് സാധാരണ പുട്ട് പോലെ തയ്യാറാക്കാൻ ആയിട്ട് വയ്ക്കുക. നുറുക്കു ഗോതമ്പ് ആയതുകൊണ്ട് തന്നെ ചെറിയ തീയിൽ ഇത് കുറച്ച് അധികം സമയം വേകിക്കണം. വെന്തു കഴിഞ്ഞാൽ വരുന്ന ഒരു മണവും, സ്വദും ശരിക്കും കൊതി തോന്നിപ്പോകും. അത്രമാത്രം രുചികരമായ ഈ പുട്ട് തയ്യാറാക്കി കഴിഞ്ഞാൽ കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ വളരെ രുചികരമാണ്.

മാത്രമല്ല ഇത്രയും ഹെൽത്തിയും ടേസ്റ്റിയും ആണെന്ന് അറിയാതെ പോയല്ലോ എന്ന് പറഞ്ഞു പോകും.എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credits : NEETHA’S TASTELAND

Read Also :

വീട്ടിൽ കറിവേപ്പില ഉണ്ടോ? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

വാഴയിലയിൽ മാവ് ഇതേപോലെ കോരിയൊഴിച്ച് നോക്കൂ, രുചിയൂറും പലഹാരം തയ്യാർ