കോരി ഒഴിക്കുന്ന മാവു കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം രുചിയൂറും പലഹാരം

About Easy Breakfast Recipe :

എല്ലാദിവസവും ബ്രേക്ഫാസ്റ്റിനായി ഇഡ്ഡലിയും ദോശയും മാത്രം ഉണ്ടാക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള ഭക്ഷണം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients :

  • ഒരു കപ്പ് അളവിൽ അരിപ്പൊടി
  • രണ്ട് കപ്പ് വെള്ളം
  • കാൽ ടീസ്പൂൺ ഉപ്പ്
  • ഒരു ടീസ്പൂൺ വെളിച്ചെണ്ണ
  • കടലപ്പരിപ്പ്
  • ഉഴുന്നുപരിപ്പ്
  • കടുക്
  • പച്ചമുളക്
  • മുളകുപൊടി
  • മഞ്ഞൾപൊടി
  • മല്ലിയില
Easy Breakfast Recipe

Learn How to Make Easy Breakfast Recipe :

ആദ്യം തന്നെ ഒരു പാൻ എടുത്ത് അതിലേക്ക് അരിപ്പൊടി ഇട്ടുകൊടുക്കുക. ആവശ്യത്തിന് ഉപ്പും, മഞ്ഞൾ പൊടിയും എടുത്തുവച്ച വെള്ളവും അരിപ്പൊടിയിലേക്ക് ചേർത്ത് കട്ടകൾ ഇല്ലാതെ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഒട്ടും കട്ടകളില്ലാത്ത പരുവത്തിൽ ആകുമ്പോൾ ഇതെടുത്ത് സ്റ്റൗവിലേക്ക് വയ്ക്കാവുന്നതാണ്. ശേഷം മാവ് നല്ലതുപോലെ കുറുക്കി എടുക്കണം. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. അതിനുശേഷം നല്ലതുപോലെ കുഴച്ച് ചെറിയ ഉരുളകൾ ഉണ്ടാക്കിയെടുക്കുക. കാണാൻ ഭംഗിക്കായി ഉരുളകൾ ഒന്ന് പരത്തി നടുവിൽ ചെറിയ ഒരു താഴ്ച്ച കൊടുക്കാവുന്നതാണ്.

ശേഷം ഇഡ്ഡലിത്തട്ടിൽ കയറ്റി ആവി കയറ്റി എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഉഴുന്നുപരിപ്പും, കടലപ്പരിപ്പും, കടുകും, പച്ചമുളകും ഇട്ട് നല്ലതുപോലെ വഴറ്റുക. ശേഷം മുളകുപൊടി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ആവി കയറ്റി വച്ച പത്തിരിക്കൂട്ടുകൾ ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് അവസാനമായി അല്പം മല്ലിയില കൂടി ഇട്ട് ഗാർണിഷ് ചെയ്തെടുക്കുക. ഇപ്പോൾ നല്ല രുചികരമായ ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Jess Creative World

Read Also :

ഈസിയും ടേസ്റ്റിയും ആയ തട്ടുകട സ്പെഷ്യൽ മുട്ടബജി റെസിപ്പി

പൂപോലെ മൃദുലമായ ഇഡ്ഡലി ഉണ്ടാക്കാം, ഇതുപോലെ മാവ് തയ്യാറാക്കി നോക്കൂ!


Easy Breakfast Recipeeasy breakfast recipes keralainstant breakfast recipes
Comments (0)
Add Comment