Ingredients :
- മൈദ – 2 കപ്പ്
- യീസ്റ്റ് – 1 ടീസ്പൂൺ
- പഞ്ചസാര – 1/2 ടീസ്പൂൺ
- ഉപ്പ് – 1/2 ടീസ്പൂൺ
- ഇളം ചൂട് പാൽ
- ഒലിവ് ഓയിൽ / വെജിറ്റബിൾ ഓയിൽ / സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺ
- മല്ലിയില
- ഉപ്പില്ലാത്ത ബട്ടർ – 2 ടേബിൾ സ്പൂൺ
- വറ്റൽ മുളക് പൊടിച്ചത് – 1 ടീസ്പൂൺ
- ഓയിൽ – 2 – 2 1/2 ടേബിൾ സ്പൂൺ
- ഏലക്ക – 2 എണ്ണം
- ഗ്രാമ്പു – 2 എണ്ണം
- കറുവപ്പട്ട – ചെറിയ 2 കഷണം
- സവാള – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- പച്ചമുളക് – 3 എണ്ണം
- കറിവേപ്പില – 2 തണ്ട്
- തക്കാളി – 2 എണ്ണം
- ചിക്കൻ മസാല – 1 1/2 ടേബിൾ സ്പൂൺ
- കാശ്മീരി മുളക്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ചിക്കൻ – 1/2 കിലോ
- കുരുമുളക് പൊടി – 3/4 + 1/2 ടീസ്പൂൺ
- വെള്ളം – 1/2 കപ്പ്
- കട്ടി തേങ്ങാപാൽ – 300 ml
Learn How to make :
ആദ്യമായി ഒരു പാത്രത്തിലേക്ക് 1/3 കപ്പ് അളവിൽ അല്ലെങ്കിൽ അഞ്ച് ടേബിൾ സ്പൂൺ ഇളം ചൂടുള്ള വെള്ളം ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ യീസ്റ്റും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുത്ത ശേഷം ഏഴോ എട്ടോ മിനിറ്റോളം ഒന്ന് അടച്ചു വയ്ക്കാം. യീസ്റ്റ് നല്ലപോലെ ആക്റ്റീവ് ആയി വരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഇതിലേക്ക് 250 ml കപ്പളവിൽ രണ്ട് കപ്പ് മൈദയും ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലോ സൺഫ്ലവർ ഓയിലോ അല്ലെങ്കിൽ വെജിറ്റബിൾ ഓയിലോ കൂടെ ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്തെടുക്കണം.
അടുത്തതായി ഇതിലേക്ക് ഇളം ചൂടുള്ള അരക്കപ്പ് പാൽ കുറച്ച് കുറച്ചായി ഒഴിച്ച് ഈ മാവ് നല്ലപോലെ കുഴച്ചെടുക്കണം. ഇത് അത്യാവശം സോഫ്റ്റ് ആയി വരുന്നത് വരെ ഇത് കുഴച്ചെടുക്കണം. ഇത് കയ്യിൽ ഒട്ടിപ്പിടിക്കുന്നുണ്ട് എങ്കിൽ കുറച്ച് ഓയിൽ കയ്യിൽ പുരട്ടി കുഴച്ചെടുക്കാവുന്നതാണ്. ഇത് കുഴച്ചെടുക്കുന്നതിനായി അരക്കപ്പിലും കുറച്ച് പാല് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അടുത്തതായി ഒരു ബൗളിലേക്ക് ആവശ്യത്തിന് ഓയിൽ പുരട്ടി കൊടുത്ത ശേഷം കുഴച്ചെടുത്ത മാവ് അതിലേക്ക് വച്ച് കൊടുത്ത് അതിനു മുകളിലായും കുറച്ച് ഓയിൽ പുരട്ടി കൊടുക്കണം. ശേഷം ഇത് നനച്ച് പിഴിഞ്ഞെടുത്ത ഒരു കോട്ടൺ തുണി ഉപയോഗിച്ച് കവർ ചെയ്ത് ഒന്നോ രണ്ടോ മണിക്കൂർ ഓളം റസ്റ്റ് ചെയ്യാനായി വയ്ക്കാം. സൂപ്പർ സോഫ്റ്റ് ടർക്കിഷ് ബ്രെഡ്ഡും അടിപൊളി ചിക്കൻ കറിയും ഉണ്ടാക്കാൻ മറക്കല്ലേ.
Read Also ;
ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല!
ചോറിനൊപ്പം നല്ല രുചിയിലും, ക്രിസ്പിയിലും ഇങ്ങനെ ഒരു ഫ്രൈ ഉണ്ടെകിൽ, വേറെ ഒന്നും വേണ്ട!