Easy Breakfast Recipe Kerala :
വീട്ടിലേക്ക് വിരുന്നുകാർ വരുമ്പോൾ തന്നെ അവർക്ക് എന്താണ് ഉണ്ടാക്കി കൊടുക്കുക എന്ന ചോദ്യമല്ലേ മനസ്സിൽ വരുന്നത്. അതിനുള്ള ഉത്തരമാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. സ്ഥിരമായി ഉണ്ടാവാറുള്ള ചപ്പാത്തിയും പൊറോട്ടയും ഒക്കെ ഈ ഒരു റൊട്ടിയുടെ മുന്നിൽ തോറ്റു തൊപ്പിയിട്ട് പോവും. അതു പോലെ തന്നെയാണ് ഇതോടൊപ്പം തയ്യാറാക്കുന്ന ചിക്കൻ കറിയും. ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകളും അളവും എല്ലാം വീഡിയോയിൽ ഉണ്ട്.
ഈ റൊട്ടി ഉണ്ടാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് മൈദയും അര കപ്പ് ഗോതമ്പ് പൊടിയും രണ്ട് സ്പൂൺ പഞ്ചസാരയും ഉപ്പും വെളിച്ചെണ്ണയും പാലും ചേർത്ത് നന്നായി കുഴച്ചെടുക്കണം. കുറച്ചു സമയം കഴിഞ്ഞിട്ട് ചെറിയ ഉരുളകൾ ആക്കുക. ഇതിന്റെ മുകളിൽ വെളിച്ചെണ്ണ തേച്ചു കൊടുക്കണം. ഓരോ ഉരുള എടുത്തിട്ട് മൈദ മാവിൽ മുക്കിയാണ് പരത്തുന്നത്.
ഇതിനെ എല്ലാം വീഡിയോയിൽ കാണുന്നത് പോലെ ഒന്നിച്ച് വച്ചിട്ട് പരത്തിയെടുക്കണം. ഇവ പരസ്പരം ഒട്ടി പിടിക്കാതെ ഇരിക്കാൻ ഇടയിൽ മൈദ മാവ് തൂകിയിരിക്കണം. കല്ലിൽ ഇട്ട് വേവിക്കുമ്പോൾ നെയ്യ് പുരട്ടാം. പ്രത്യേക രീതിയിൽ ചുട്ടെടുക്കുന്ന ഈ റൊട്ടിക്കും പ്രത്യേക രുചി തന്നെയാണ്. വീഡിയോയിൽ മഞ്ഞൾപ്പൊടിയും നാരങ്ങാനീരും ചേർത്ത് പുരട്ടി വച്ച ഒന്നേമുക്കാൽ കിലോ ചിക്കൻ കുക്കറിൽ വേവിക്കാൻ വയ്ക്കണം. ഇതോടൊപ്പം ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും
വെളുത്തുള്ളിയും ചതച്ചതും മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ്, തൈര്, കറിവേപ്പില, ഗരം മസാല, വെളിച്ചെണ്ണ എന്നിവ ചേർത്ത് യോജിപ്പിക്കണം. ഇതിനെ കുക്കറിൽ വെള്ളം ചേർക്കാതെ വേവിക്കണം. ഒരു വിസ്സിൽ മതിയാവും. വിരുന്നുകൾ രാവിലെ വന്നാലും രാത്രി വന്നാലും ഒക്കെ ഇത് ഉണ്ടാക്കി നൽകാവുന്നതാണ്. വിരുന്നുകാർക്ക് മാത്രമല്ല കേട്ടോ. ഇടയ്ക്ക് വീട്ടുകാർക്കും ഉണ്ടാക്കി നൽകാം. YouTube Video
Read Also :
കൊതിയൂറും മീൻ അച്ചാർ, ഇനി ചോറുണ്ണാൻ ഈ ഒരു വിഭവം മാത്രം മതി
റാഗിയും പഴവും കൊണ്ട് ഹെൽത്തി ആയൊരു ഡ്രിങ്ക്, ഏതു നേരത്തും രുചിയോടെ കുടിക്കാം