About Easy Bread KFC Recipe :
KFC എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫാസ്റ്റ് ഫുഡ് ആണ്. ചിക്കൻ കൊണ്ട് മാത്രമാണോ KFC തയ്യാറക്കാൻ പറ്റുന്നത്?? എന്നാൽ കിടിലൻ ടേസ്റ്റിൽ ബ്രെഡ് കൊണ്ട് KFC ഉണ്ടാക്കി നോക്കിയാലോ..? ചിക്കൻ മസാല ചേർത്ത ഹെൽത്തി ബ്രെഡ് KFC തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Ingredients :
- ബ്രെഡ് – 5 സ്ലൈസ്
- കോൺഫ്ലേക്‌സ് –
- മഞ്ഞൾ പൊടി – 1/4 tpn
- മുളക് പൊടി – 1 tpn
- ചിക്കൻ മസാല – 1 tpn
- ഉപ്പ് ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1tpn
Learn How to Make Easy Bread KFC Recipe :
ബ്രെഡ് 4 കഷ്ണങ്ങളാക്കി കട്ട് ചെയ്തെടുക്കുക. അടുത്തതായി ബാറ്റർ റെഡിയാക്കാൻ വേണ്ടി ഒരു ബൗൾ എടുത്ത് അതിലേക്ക് 1 കപ്പ് മൈദ ഇടുക.ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾ പൊടി,1ടീസ്പൂൺ മുളക് പൊടി,1 ടീസ്പൂൺ ചിക്കൻ മസാല,2 ടീസ്പൂൺ മല്ലിയിലയോടൊപ്പം അരച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഇളക്കി യോജിപ്പിച്ചു കലക്കി എടുക്കുക. അടുത്തതായി നോർമൽ കോൺഫ്ലേക്‌സ് എടുത്ത് കൈ കൊണ്ട് നന്നായി ക്രഷ് ചെയ്തെടുക്കുക.
ശേഷം ബ്രെഡ് ഫ്രൈ ചെയ്തെടുക്കാൻ വേണ്ടി ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക.ശേഷം ബ്രെഡിന്റെ കഷ്ണം എടുത്ത് ബാറ്ററിൽ മുക്കി ശേഷം കോൺഫ്ലേക്‌സിൽ കവർ ചെയ്തെടുക്കുക. ഇനി ഓരോന്ന് ബാറ്ററിൽ മുക്കി കോൺഫ്ലേക്‌സ് കൊണ്ട് കവർ ചെയ്ത് എണ്ണയിൽ ഇട്ട് മൊരിച്ചെടുക്കുക.ചെറിയ ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ മൊരിച്ചെടുക്കുക. ഇതേ പോലെ എല്ലാ ബ്രെഡ് സ്ലൈസും മൊരിച്ചെടുത്തതിന് ശേഷം സെർവ് ചെയ്യുക. ബ്രെഡ് KFC റെഡി!! Video Credits : Athy’s CookBook
Read Also :
ചായ ഉണ്ടാക്കാൻ ഇനി പാലും വേണ്ട, പാൽപ്പൊടിയും വേണ്ട! കിടിലൻ ചായ റെസിപ്പി ഇതാ