കോഴിക്കോട് വരെ പോകേണ്ട, 20 മിനിറ്റിൽ പെർഫെക്റ്റ് കോഴിക്കോടൻ കറുത്ത ഹൽവ നമ്മുടെ വീട്ടിൽ തയ്യാറാക്കാം

Ingredients :

  • മൈദ
  • ശർക്കര
  • വെളിച്ചെണ്ണ
  • തേങ്ങാക്കൊത്ത്
  • വെളുത്ത എള്ള്
  • അണ്ടിപരിപ്പ്
  • ഉണക്കമുന്തിരി
Easy Black Halwa Recipe

Learn How To Make :

ആദ്യം ചെയ്യേണ്ടത് മൈദ കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കണം.. ചപ്പാത്തിക്ക് കുഴക്കുന്ന പാകത്തിന് വേണം ഇതൊന്നു കുഴച്ചെടുക്കേണ്ടത് കുഴച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം എടുത്ത് ആ വെള്ളത്തിനുള്ളിലേക്ക് മാവ് ചേർത്ത് കൈകൊണ്ട് നന്നായിട്ട് ഇളക്കി യോജിപ്പിച്ച അലിയിച്ച് എടുക്കാം പിന്നെ ചെയ്യേണ്ടത്, ഒരു പാത്രത്തിലേക്ക് ഒരു തോർത്തോ അല്ലെങ്കിൽ ഒരു കോട്ടൺ തുണിയോ വെച്ച് എടുത്തിട്ടുള്ള മൈദമാവ് മുഴുവനായിട്ട് അതിലേക്ക് അരിച്ചു ഒഴിക്കുക. അവസാനം വരുന്ന മൈദയുടെ ആ ഒരു വേസ്റ്റ് കളയുക ബാക്കി ആ പാല് മാത്രമായിട്ടുള്ളതിനെ അടച്ചു വയ്ക്കുക ഏകദേശം എട്ടുമണിക്ക് ഒരു അടച്ചു വയ്ക്കണം

അപ്പോഴേക്കും മാവ് പുളിച്ചു അതിന്റെ മുകളിലേക്ക് വെള്ളം തെളിഞ്ഞു വരും തെളിഞ്ഞുവരുന്ന വെള്ളം മുഴുവനായിട്ട് മാറ്റിയിട്ട് അടിഭാഗത്ത്
അടിഞ്ഞിട്ടുള്ള മാവ് മാത്രമായിട്ട് വയ്ക്കാം ശേഷം വീണ്ടും അഞ്ചുമണിക്കൂർ അടച്ചു വയ്ക്കാം, വീണ്ടും ഒരു മണിക്കൂറോളം ഇതടച്ചു വെച്ച് കഴിഞ്ഞിട്ട് ബാക്കിയുള്ള വെള്ളവും കളഞ്ഞ് അടിഭാഗത്തുള്ള മാവ് മാത്രമായിട്ട് എടുക്കുക.ഒരു ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് കറുത്ത നിറത്തിലുള്ള ശർക്കര ചേർത്ത് അതിലേക്ക് ആവശ്യത്തിനു വെള്ളവും ഒഴിച്ച് നന്നായിട്ട് എടുക്കാം അതിനുശേഷം ശർക്കര ഒന്ന് അരിച്ചെടുക്കാവുന്നതാണ് അതിനുശേഷം മൈദമാവ് മിക്സ് ഇതിലോട്ട് ഒഴിച്ചുകൊടുക്കാം കുറച്ചു കുറച്ചായിട്ട് ഒഴിച്ച് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് 30 മിനിറ്റോളം ഇളക്കി യോജിപ്പിക്കുക. അതിനുശേഷം നല്ലപോലെ പാകത്തിനായി വന്നു കഴിയുമ്പോൾ തേങ്ങാക്കൊത്തും വെളുത്ത എള്ളും അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു വെളിച്ചെണ്ണ തടയ ട്രേയിലേക്ക് ഹൽവ ഒഴിച്ചുകൊടുക്കാവുന്നതാണ് ശേഷം നന്നായി പാകം ആയി കഴിയുമ്പോൾ മുറിച്ചെടുക്കാം.

Read Also :

കുക്കറിൽ ഒരു വിസിൽ, വെജിറ്റബിൾ പ്രേമികൾക്ക് മത്തങ്ങാ പരിപ്പുകറി!

ഗോതമ്പു പൊടിയും മുട്ടയും ഇരിപ്പുണ്ടോ? എങ്കിൽ ഞൊടിയിടയിൽ പൊളപ്പൻ പലഹാരം

Easy Black Halwa Recipe
Comments (0)
Add Comment