പ്രിയപെട്ടവരുടെ പിറന്നാളിന് കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ! ഒരിക്കലും ഫ്ലോപ്പ് ആവില്ല, ഇതേപോലെ ഉണ്ടാക്കിയാൽ മാത്രം മതി

Ingredients :

  • മുട്ട – 4 എണ്ണം
  • പഞ്ചസാര – 2 കപ്പ്
  • മൈദ – 1കപ്പ്
  • കൊക്കോ പൗഡർ – 3 ടേബിൾസ്പൂൺ
  • വിനിഗർ – അര ടീസ്പൂൺ
  • ബേക്കിംഗ് സോഡ – ഒന്നര ടീസ്പൂൺ
  • ചെറി സിറപ്പ്
  • വിപ്പിംഗ് ക്രീം
Easy Black Forest Cake Recipe

Learn How To Make :

ആദ്യം മുട്ടയും പഞ്ചസാരയും ഒരു പാത്രത്തിൽ ഇട്ട് ബീറ്റ് ചെയ്ത് എടുക്കാം. പൊടിച്ച പഞ്ചസാര ആണ് എടുക്കേണ്ടത്. ഇത് മാറ്റി വെക്കുക. മൈദ എടുക്കുക. അതിൽ നിന്ന് 3 ടേബിൾസ്പൂൺ മാറ്റുക. ഇതിലേക്ക് കൊക്കോ പൗഡർ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. അരിച്ചെടുക്കുക. ഇത് മാറ്റി വെക്കുക. കേക്ക് ഉണ്ടാക്കുന്ന പാൻ ഓയിൽ തേക്കുക. അടി ഭാഗത്ത് മാത്രം മതി. മുട്ടയിലേക്ക് മൈദ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. വിനഗറും ബേക്കിംഗ് സോഡയും നന്നായി മിക്സ് ചെയ്യ്ത് ഇതിലേക്ക് ചേർക്കുക.

കേക്ക് ഉണ്ടാക്കുന്ന പാത്രത്തിലേക്ക് മാറ്റുക. ഇത് വേവിക്കുക. 25 മിനുട്ട് വെന്ത ശേഷം മാറ്റി വെക്കുക. ക്രീം ഉണ്ടാക്കാൻ ആയി ക്രീം ഒരു പാത്രത്തിൽ ഇട്ട് പഞ്ചസാര പൊടിച്ചത് ചേർത്ത് ബീറ്റ് ചെയ്യുക. ക്രീം കേക്കിൽ ആക്കുക. ഇതിനായി കേക്ക് മൂന്നായി മുറിക്കുക. കേക്ക് വെക്കുന്ന ടേബിളിൽ ക്രീം ആക്കുക. ഇതിൻറെ മുകളിൽ കേക്ക് വെക്കുക. മുകളിൽ ചെറി സിറപ്പ് ആക്കുക. ഇങ്ങനെ തുടരുക. ഇനി കേക്ക് ഡെക്കറേറ്റ് ചെയ്യുക. സ്വാദിഷ്ടമായ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് റെഡി!.

Read Also :

ഫ്രഞ്ച് ഫ്രൈസ് ഇനി പാളി പോകില്ല! റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ ഇനി വീട്ടിലും

എന്തിനാ വേറെ കറി, ഇതൊന്നു കൂട്ടിയാൽ മതി, അസാധ്യ രുചിയിലൊരു ചമ്മന്തി

Easy Black Forest Cake Recipe
Comments (0)
Add Comment