തട്ടുകട സ്റ്റൈൽ കൊത്തു പൊറോട്ട വീട്ടിൽ തയ്യാറാക്കാം

About Easy Beef Kothu Parotta Recipe :

കൊത്തു പൊറോട്ട കഴിച്ചിട്ടുണ്ടോ..? രുചികരമായി വീട്ടിൽ തയ്യാറാക്കിയാലോ. തലേ ദിവസം ബാക്കി വന്ന പൊറോട്ട ഇരിപ്പുണ്ടോ, എന്നാൽ അതുകൊണ്ട് തന്നെ നമുക്ക് തയ്യാറാക്കാം അടിപൊളി രുചിയിൽ ബ്രേക്ക്ഫാസ്റ്റ്. പൊറോട്ട മുട്ട വച്ചിട്ടും ചിക്കൻ വച്ചിട്ടും ഒക്കെ ഉണ്ടാക്കാറുണ്ടെങ്കിലും അതിലെ ബീഫും കൂടി ചേരുമ്പോഴാണ് ഒരു നല്ലൊരു രുചി കിട്ടുന്നത് നമുക്ക് ബീഫും പൊറോട്ടയും പിന്നെ പറയേണ്ട ആവശ്യമില്ല ഒരു കോമ്പിനേഷനാണ് ഉണ്ടാക്കുന്നത്.

Ingredients :

  • porotta
  • eggs
  • Onion
  • Tomato
  • green chillies
  • Curry leaves
  • beef curry salt
  • oil
Easy Beef Kothu Parotta Recipe

Learn How to make Easy Beef Kothu Parotta Recipe :

മൂന്ന് പൊറോട്ട നമുക്ക് ഇതുപോലെ ചെറിയ ചെറിയ കഷണങ്ങളാക്കിയിട്ട് കൊടുക്കാം നല്ലതുപോലെ ചെറിയ ചെറിയ കഷണങ്ങളാക്കിയിട്ട് കട്ട് ചെയ്തു വെക്കുക. പിന്നെ നമുക്ക് ഇതിലേക്ക് വേണ്ടത് രണ്ടു മുട്ടയാണ് മുട്ട നല്ലത് പോലെ ബീറ്റ് ചെയ്ത് എടുത്തിട്ട് മാറ്റിവെക്കാം. പിന്നെ നമുക്ക് കുറച്ച് ബീഫ് കറിയാണ് വേണ്ടത്. നിങ്ങളുടെ ഇഷ്ട്ടനുസരണം ബീഫ് കറിയോ ചിക്കെനോ ചേർക്കാം.

ശേഷം ഒരു ഇരുമ്പു തവ എടുക്കാം, അതിലേക്ക് വെളിചെണ്ണ ഒഴിച്ച് സവാള, പച്ചമുളക്, തക്കാളി എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക, വാഴുന്നു വരുമ്പോൾ ചെറിയ കഷണങ്ങളാക്കി വെച്ചിരിക്കുന്ന പൊറോട്ട ചേർക്കുക, നന്നായി ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ബീഫ് കറി ചേർക്കുക, നന്നയി ചേർത്ത് ഇളക്കുക. അവസാനം മുട്ട അടിച്ചത് ചേർക്കുക. നല്ലപോലെ കൊത്തി കൊത്തി ഇളക്കുക. ശേഷം അടുപ്പിൽ നിന്ന് വാങ്ങി വെച്ച് ചൂടിയോടെ കഴിക്കാം.

Read Also ;

പാൽ വീട്ടിൽ ഉണ്ടോ?? ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ കലകണ്ട് റെസിപ്പി

ഇതു പോലെ ഒന്ന് മീൻ പൊരിച്ച് കഴിച്ച് നോക്കൂ, ഒരു രക്ഷയും ഇല്ല

beef pothi parottabest beef kothu parotta recipeEasy Beef Kothu Parotta Recipe
Comments (0)
Add Comment