Easy banana flower cleaning tips

പുതിയ ട്രിക്ക്, 2 മിനിറ്റിനുള്ളിൽ മുഴുവൻ വാഴപൂവും വാഴകൂമ്പും വൃത്തിയാക്കാൻ കിടിലൻ ട്രിക്ക്!

Easy banana flower cleaning tips

Easy banana flower cleaning tips : വാഴ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണല്ലോ.. വാഴക്കൂമ്പ്, വാഴപ്പിണ്ടി, കായ തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളും നിരവധിയാണ്. ഇവ കഴിക്കുവാൻ നല്ല സ്വാദ് ആണെന്ന് മാത്രമല്ലാ ഗുണങ്ങളും നിരവധിയാണ്. എന്നാൽ വാഴക്കൂമ്പ് വൃത്തിയാക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടേറിയ ഒരു പണി തന്നെയാണ്.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ ഇവ വൃത്തിയാക്കുവാൻ സാധിക്കും. വാഴക്കൂമ്പ് എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. പല വീട്ടമ്മമാർക്കും ഇവയെ ക്ലീൻ ചെയ്യാൻ വളരെയധികം മടിയാണ്. എന്നാൽ ഒരു മടിയും കൂടാതെ വളരെ ഈസിയായി ക്ലീൻ ചെയ്തെടുക്കാം എന്നുള്ള തിനെ കുറിച്ച് ഒരു ടിപ്പ് ആണ്നോക്കുന്നത്.

Easy banana flower cleaning tips

അതിനായിട്ട് ആദ്യം വാഴക്കൂമ്പ് എടുത്തതിനുശേഷം അവയുടെ പുറംഭാഗത്തെ തൊലി കളഞ്ഞ് ക്ലീൻ ആക്കി എടുക്കുക. ശേഷം അതിനുള്ളിലെ പൂക്കൾ ഒരുമിച്ച് കട്ട് ചെയ്ത് മാറ്റുക. ഇതുപോലെ ഓരോ പോളയും അടർത്തിമാറ്റി പൂക്കൾ നല്ലതുപോലെ കട്ട് ചെയ്ത് എടുക്കുക. എന്നിട്ട് അവയുടെ വാഴക്കൂമ്പ് ഈ വീഡിയോയിൽ കാണുന്ന പോലെ ഓരോ ലൈനായി കട്ട് ചെയ്തു മാറ്റി എടുത്തു നടുഭാഗം കട്ട് ചെയ്ത് എടുക്കുക.

എന്നിട്ട് ഇവയുടെ മൂക്ക് എടുക്കുകയാണ് ചെയ്യേണ്ടത് കാരണം മൂക്കിന് ചെറിയ കൈപ്പ് ചുവ ഉള്ളതിനാൽ വെക്കുമ്പോൾ മൂക്ക് അരിഞ്ഞ് ഇട്ടാൽ തോരൻ കയിക്കാനായി കാരണമാകുന്നു.ഇവ പെട്ടെന്ന് തന്നെ കറുത്തു പോകുന്നതിനാൽ കട്ട് ചെയ്യുന്ന സമയത്ത് കുറച്ചു വെള്ളത്തിൽ ഉപ്പു കലക്കിയ ശേഷം ഇവ അതിലേക്കിട്ട് കൊടുക്കേണ്ടതാണ്.

Read Also :

തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി കരൻ്റ് ഒന്നും വേണ്ട; മുത്തശ്ശിമാരുടെ കാലത്തെ ഒരു രഹസ്യം ഇതാ!

വീട്ടിൽ പാൽ ഇരിപ്പുണ്ടെങ്കിൽ, കുട്ടികൾക്ക് ഇതേപോലെ ഉണ്ടാക്കി കൊടുക്കൂ! അപാര രുചിയാണ്