Ingredients:
- ചെറുപഴം – 4 എണ്ണം
- ശർക്കര പൊടി – 1/2 കപ്പ്
- അരിപ്പൊടി – 1/2 കപ്പ്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ഏലക്ക പൊടി – 1/2 ടീസ്പൂൺ
- ചെറിയ ജീരകം – 1/2 ടീസ്പൂൺ
- ഉപ്പ് – 1/4 ടീസ്പൂൺ
- നെയ്യ് – 1 ടീസ്പൂൺ
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- കറുത്ത എള്ള് – 1 ടേബിൾ സ്പൂൺ
Learn How to Make :
ആദ്യമായി നല്ലപോലെ പഴുത്ത മീഡിയം വലുപ്പമുള്ള നാല് ചെറുപഴം എടുക്കണം. പഴം തൊലി കളഞ്ഞെടുത്ത ശേഷം ഒരു ബൗളിലേക്കിട്ട് നല്ലപോലെ ഉടച്ചെടുക്കണം. ശേഷം ഇതിലേക്ക് അരക്കപ്പ് ശർക്കരപ്പൊടി ചേർത്ത് കൊടുക്കണം. ശർക്കര പൊടിക്ക് പകരം ഉടച്ചെടുത്ത അരക്കപ്പ് ശർക്കരയും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ ഉരുക്കി അരിപ്പയിൽ അരിച്ചെടുത്ത് ചേർക്കാവുന്നതാണ്. കൂടാതെ ഇതിലേക്ക് അരക്കപ്പ് വറുത്തതോ വറുക്കാത്തതോ ആയ അരിപ്പൊടിയും, അരക്കപ്പ് തേങ്ങ ചിരകിയതും, അര ടീസ്പൂൺ ഏലക്ക പൊടിയും,
അര ടീസ്പൂൺ ചെറിയ ജീരകവും, കാൽ ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ നെയ്യും കൂടെ ചേർത്ത് കൊടുത്ത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്തെടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ കറുത്ത എള്ളും കൂടെ ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്തെടുക്കാം. ശേഷം വാഴയില എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് നല്ലപോലെ വൃത്തിയാക്കി ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കണം. കൊതിപ്പിക്കുന്ന ഈ നാടൻ നാലുമണി പലഹാരം ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.
Read Also :
ബ്രേക്ക്ഫാസ്റ്റ് ഒരു വെറൈറ്റി ആയാലോ! ഇത്പോലെ അപ്പം ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ.?