ഇഡ്ഡലിയെക്കാൾ രുചിയിൽ ബനാന കോക്കനട്ട് ഇഡ്ഡലി
Easy Banana Coconut Idli Recipe
Ingredients :
- അരി – അരക്കപ്പ്
- പഴം പഴുത്തത് – അരക്കഷ്ണം
- ശര്‍ക്കര – നാല് ടേബിള്‍ സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- ഉഴുന്ന് – രണ്ട് കപ്പ്
- ഏലക്ക പൊടി – ഒരു നുള്ള്
- തേങ്ങ ചിരകിയത് – കാല്‍ക്കപ്പ്
- തേങ്ങാപ്പാല്‍ – ഒരു കപ്പ്

Learn How to make :
അരിയും ഉഴുന്നും നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് ശര്‍ക്കര ചിരകിയതും പഴം അരിഞ്ഞതും തേങ്ങാപ്പാലും തേങ്ങയും ഉപ്പും ഏലക്കപ്പൊടിയും എല്ലാം ചേര്‍ത്ത് ഒന്നു കൂടി നല്ലതുപോലെ അരച്ചെടുക്കുക. ശേഷം തേങ്ങാപ്പാല്‍ കൂടി മിക്സ് ചെയ്ത് ഈ കൂട്ട് അഞ്ച് മണിക്കൂര്‍ വെക്കുക. അതിന് ശേഷം അഞ്ച് മണിക്കൂര്‍ കഴിഞ്ഞ് ഇഡ്ഡലി തട്ടില്‍ നല്ലതുപോലെ വേവിച്ചെടുക്കുക. നല്ല സ്വാദിഷ്ഠമായ ബനാന കോക്കനട്ട് ഇഡ്ഡലി തയ്യാര്‍. ഇത് കുട്ടികള്‍ക്ക് എല്ലാം നല്ല ആരോഗ്യവും കരുത്തും നല്‍കുന്നതാണ്. ദിവസവും കൊടുക്കുന്നത് പോലും എന്തുകൊണ്ടും മികച്ചതാണ്.
Read Also :
ഊണിന് രുചിയൂറും മസാല പപ്പടം തയ്യാറാക്കിയാലോ!
ബാക്കി വന്ന ചോറു കൊണ്ട് നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാർ!