ഇത്ര എളുപ്പമായിരുന്നോ? കൂവപ്പൊടി വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ!
Easy Arrowroot Powder Recipe at home
ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത് വളരെ കുറവാണ്. അതുകൊണ്ടു തന്നെ എല്ലാവരും കടകളിൽ നിന്നും കൂവ പൊടി വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്.
വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് എടുക്കാവുന്ന കൂവ ഉപയോഗിച്ച് വീട്ടിൽ തന്നെ ആവശ്യമുള്ള പൊടി തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി കൂവ മണ്ണിൽ നിന്നും പൂർണ്ണമായും കിളച്ച് എടുക്കുക. അതിനുശേഷം കൂവയുടെ തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി രണ്ടോ മൂന്നോ തവണ വെള്ളത്തിൽ കഴുകിയെടുക്കണം. കൂവയുടെ പുറത്തെ മണ്ണെല്ലാം പോയിട്ടുണ്ടോ എന്നകാര്യം ഉറപ്പ് വരുത്തുക. കൂവ ചെറിയ കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റി വയ്ക്കുക.

അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത്തരത്തിൽ അരച്ചെടുക്കുന്ന കൂവയുടെ പേസ്റ്റിൽ നിന്നും അതിന്റെ കട്ട് മുഴുവനായും കളയേണ്ടതുണ്ട്. അതിനായി ഏകദേശം നാല് ലിറ്റർ അളവിൽ വെള്ളം കൂവയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിൽ നിന്നും രണ്ടോ മൂന്നോ തവണയായി കട്ട് അരിച്ചെടുത്ത് മാറ്റുക. ഇത്തരത്തിൽ അരിച്ചെടുത്ത മാറ്റിവയ്ക്കുന്ന വെള്ളമെല്ലാം കുറഞ്ഞത് 4 മണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം.
അതിനുശേഷം അതിൽ നിന്നും താഴെ ഊറി വരുന്ന പൊടിയെടുത്ത് അത് ഒരു തോർത്തിലോ മറ്റോ വിതറി കൊടുക്കുക. ഇത് സൂര്യ പ്രകാശത്തിൽ വച്ച് നല്ലതുപോലെ ഉണക്കിയെടുക്കണം. ഒരു കാരണവശാലും കൂവ ഉണക്കാനായി പേപ്പർ ഉപയോഗിക്കരുത്. നല്ല രീതിയിൽ ഉണങ്ങി കിട്ടിയ കൂവപ്പൊടി എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്.
Read Also :
ഇനി ഇഡ്ഡലി പാത്രത്തിൽ ചപ്പാത്തി ഉണ്ടാക്കിയാലോ! ഈ സൂത്രം അറിയാതെ പോകല്ലേ വലിയ നഷ്ടം ആകും!