Ingredients :
- വറുത്ത് പൊടിച്ച പുഴുങ്ങലരി – രണ്ടു കപ്പ്
- ശര്‍ക്കര പൊടിച്ചത് – 1 1/2 കപ്പ്
- നാളികേരം – രണ്ടു കപ്പ്
- ഏലയ്ക്ക പൊടിച്ചത് – 1 ടീസ്‌പൂൺ
Learn How To Make :
ശർക്കര പാനി തയ്യാറാക്കി വെക്കുക. പുഴുങ്ങലരി ഉണക്കി വറുത്ത് പൊടിക്കുക ഇതിലേക്ക് നാളികരം ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച ശർക്കര പാനി ഒഴിക്കുക. ആവശ്യമെങ്കിൽ രുചിക്കായി ജീരകപൊടിയോ ചുക്കുപൊടിയോ ഇതിലേക്ക് ചേർക്കാവുന്നതാണ്.
ഈ കൂട്ട് ചൂട് വിടും മുൻപ് ഉണ്ടയാക്കി കയ്യിൽ വെച്ച് ഉരുട്ടുക. രുചികരമായ അരിയുണ്ട തയ്യാർ. നിമിഷ നേരം കൊണ്ട് നമ്മുടെ തനത് പലഹാരം തയ്യാറായിട്ടുണ്ട്.
Read Also :
വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ചേന കബാബ് !
പച്ചരിയിരിപ്പുണ്ടോ..? വ്യത്യസ്ത രുചിയിൽ കിടിലൻ അപ്പം