അടിപൊളി രുചിയിൽ അരിയുണ്ട എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
Discover a simple and delicious Ariyunda recipe that will satisfy your sweet cravings. Learn how to make this traditional Indian sweet treat with easy-to-follow instructions and common ingredients.
About Easy Ariyunda Recipe
വെെകുന്നേരങ്ങളിൽ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന നല്ലൊരു പലഹാരമാണ് അരിയുണ്ട. ക്രിസ്പിയും ടേസ്റ്റിയുമായ അരിയുണ്ട ഇനി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.
Ingredients
- മട്ട അരി– 1 കപ്പ്
- ശർക്കര– 3/4 കപ്പ്
- തേങ്ങ ചിരകിയത് – 1 കപ്പ്
- ഏലയ്ക്ക– 1/2 ടീ സ്പൂൺ
- ഉപ്പ് – ഒരു പിഞ്ച്

Learn How to Make Easy Ariyunda Recipe :
എടുത്തു വെച്ചിരിക്കുന്ന അരി നന്നായി കഴുകി ഉണക്കി വറുത്തെടുക്കുക. നല്ല ബ്രൗൺ കളർ ആകുന്നതു വരെ വറക്കണം. വാറത്ത അരി ചെറു ചൂടോടെ ഈ അരി നന്നായി പൊടിച്ചെടുക്കണം. ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഉരുക്കി എടുക്കുക. ഇതിലേക്ക് ചിരകിയ തേങ്ങയും ചേർത്ത് നന്നായി ഇളക്കുക. ചെറിയ ഒരു ഓട്ടൽ പരിവം വരെ ചുടാക്കിയ ശേഷം പ്ലെയിൻ ഓഫ് ചെയ്ത്
അര ടീസ്പൂൺ ഏലക്കാപ്പൊടിയും ഒരു പിഞ്ച് ഉപ്പും ചേർത്ത് കൊടുക്കാം. ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന കുറച്ച് അരിപ്പൊടിയും ചേർത്തു നന്നായി തിരുമ്മുക. ഈ മിശ്രിതം ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. ശേഷം മാറ്റി വെച്ചിട്ടുള്ള പൊടിയിൽ കോട്ട് ചെയ്ത് എടുക്കാം. സ്വാദിഷ്ടമായ അരിയുണ്ട് തയ്യാർ. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ പലഹാരം ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം. Video Credits : Mahimas Cooking Class
Read Also :
എളുപ്പത്തിൽ ഒരു ഒഴിച്ചു കറി, മുളകൂഷ്യം തയ്യാറാക്കാം
എരിവും മധുരവും നിറഞ്ഞ കൊതിയൂറും ഇഞ്ചി മിഠായി