അമൃതം പൊടി ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു തീർക്കും! വെറും 2 ചേരുവ മാത്രം മതി; എത്ര കഴിച്ചാലും മടുക്കില്ല മക്കളേ.!!

Easy Amrutham Podi Recipe

നമ്മുടെ നാട്ടിൽ അംഗനവാടിയിൽ നിന്നും ഗർഭിണികൾക്ക് ചെറുപയറും റാഗി പൊടിച്ചതും ഒക്കെ കിട്ടുന്ന കൂട്ടത്തിൽ കിട്ടുന്ന ഒന്നാണ് അമൃതംപൊടി. എന്നാൽ ഈ അമൃതംപൊടിയുടെ രുചി എല്ലാവർക്കും ഇഷ്ടം ആവുന്ന ഒന്നല്ല.

എന്നാൽ ഈ അമൃതം പൊടി ഉപയോഗിച്ച് പല പലഹാരങ്ങളും ഉണ്ടാക്കാൻ സാധിക്കും.ഇത് ഉപയോഗിച്ചാണ് ഉണ്ടാക്കിയത് എന്ന് ആർക്കും തിരിച്ചറിയാൻ സാധിക്കുകയില്ല. വളരെ അധികം ആരോഗ്യഗുണങ്ങൾ ഈ അമൃതംപൊടിക്ക് ഉണ്ട്. ഇതിൽ കപ്പലണ്ടി, ഗോതമ്പ്, സോയ ഒക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ പലഹാരം ഉണ്ടാക്കാനായി ഒരു കപ്പ് അമൃതം പൊടി ആണ് വേണ്ടത്.

Easy Amrutham Podi Recipe

ഇതിനെ ചെറിയ തീയിൽ വറുത്തെടുക്കണം. ഇതിന്റെ പച്ചമണം മാറുന്നത് വരെ വറുക്കണം. ഇതിലേക്ക് അൽപ്പം പഞ്ചസാര പൊടിച്ച് ചേർക്കണം. ഇതിലേക്ക് ഒരൽപ്പം ഏലയ്ക്ക പൊടിച്ചു ചേർക്കണം.രണ്ട് സ്പൂൺ നെയ്യ് കൂടി ചേർത്തിട്ട് നല്ലത് പോലെ ഇളക്കിയതിന് ശേഷം നെയ്യ് തേച്ച പാത്രത്തിൽ ഇട്ടു കൊടുക്കണം. ഇതിനെ നല്ലത് പോലെ അമർത്തിയിട്ട് ഫ്രീസറിൽ വച്ച് സെറ്റ് ചെയ്യണം.

ഇതിനെ ഫ്രീസറിൽ വയ്ക്കുന്നതിന് മുൻപ് വരഞ്ഞു കൊടുക്കണം.നല്ലത് പോലെ ഒരു മണിക്കൂർ ഫ്രീസറിൽ വച്ചിട്ട് എടുത്ത് നോക്കാം.നമ്മൾ വരഞ്ഞു വച്ചതിലൂടെ മുറിച്ച് എടുത്താൽ മാത്രം മതി. പാൽ പേടയുടെ അതേ രുചിയിൽ അമൃതംപൊടി കൊണ്ടുള്ള മാജിക്‌ വിഭവം തയ്യാർ. പുട്ട്, ചപ്പാത്തി, കുറുക്ക് ഒക്കെ ഇത് ഉപയോഗിച്ച് ഉണ്ടാക്കാം.

Read Also :

ചെറുപയർ കൊണ്ട് അടിപൊളി ഹെൽത്തി ആയ ദോശ!! ഏതു പ്രായക്കാർക്കും അത്യുത്തമം

പൂ പോലുളള അപ്പം ആകാൻ മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ, നല്ല സോഫ്റ്റ്‌ അപ്പം റെഡി

Easy Amrutham Podi RecipeEasy Evening Snacks
Comments (0)
Add Comment