മലയാളികൾ എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് കൂർക്ക. കൂർക്ക ഒരു സീസണൽ ഭക്ഷണമാണ്. കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഇത് വൃത്തിയാക്കിയെടുക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കയ്യിൽ ഒട്ടും കറ പറ്റാതെ കൂർക്ക എങ്ങനെ വളരെ എളുപ്പം വൃത്തിയാക്കാം എന്ന് നോക്കാം.
പണ്ടുകാലങ്ങളിൽ നമ്മുടെ മുത്തശ്ശിമാർ കൂർക്ക വൃത്തിയാക്കാനായി ഉപയോഗിച്ചിരുന്ന ഒരു സൂത്രമാണ് ചാക്കിൽ കെട്ടി തല്ലുന്നത്. കൂർക്ക ഒരു ചാക്കിൽ ഇട്ട് നിലത്തു തള്ളുക. ശേഷം അതിലെ മണ്ണെല്ലാം കുടഞ്ഞതിനുശേഷം മറ്റൊരു പാത്രത്തിൽ ഇട്ട് കത്തികൊണ്ട് വരഞ്ഞ് അതിലെ നൂൽ മുറിച്ചു കളയുക.
കൂർക്ക ഒരു തുണിയിൽ കെട്ടി നല്ല ഉരമുള്ള കല്ലിലോ പാറയിലോ ഉരച്ചാൽ കയ്യിൽ കറ പറ്റാതെ തന്നെ കൂർക്ക വൃത്തിയാക്കാൻ സാധിക്കും. ശേഷം വെള്ളത്തിലിട് നാരുകൾ മുറിച്ചു മാറ്റിയാൽ മതിയാകും.
കല്ല്, മണ്ണ് എന്നിവ നീക്കം ചെയ്ത ശേഷം നല്ലപോലെ കഴുകി പ്രഷർ കുക്കറിൽ ഇട്ട് ധാരാളം വെള്ളം ചേർത്ത് വേവിക്കുക. ഒന്നോ രണ്ടോ വിസിൽ വന്നതിന് ശേഷം അടുപ്പിൽ നിന്ന് മാറ്റി തൊലി കളയുക. നിങ്ങൾക്ക് ഇത് ഉടനടി ചെയ്യാൻ കഴിയും. റൈസ് കുക്കറിൽ വേവിച്ച് കൊർക്ക തൊലി കളയുന്നത് കൈകൊണ്ട് ഓരോന്നായി തൊലി കളയുന്നതിനേക്കാൾ വളരെ എളുപ്പവും സമയ ലാഭവുമാണ്.
Read Also :