ഉഴുന്ന് ബോട്ടിൽ ഫ്രീസറിൽ വെച്ച്നോക്കൂ, വീട്ടമ്മമാർക്ക് അടിപൊളി ടിപ്പ്
Dosa Batter Easy making
ഒരു ഗ്ലാസ് ഉഴുന്ന് കഴുകിയ ശേഷം ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഫ്രീസറിൽ വയ്ക്കുക. കുറഞ്ഞത് 2 മണിക്കൂറെങ്കിലും ഫ്രീസറിൽ വയ്ക്കുക. ശേഷം ഉഴുന്ന് ബ്ലെൻഡറിൽ ഇട്ട് പൊടിക്കുക. 1 കപ്പ് ഉഴുന്നിനു 2 കപ്പ് അരി എന്ന അളവിൽ എടുക്കുക.
അരിയും നല്ലപോലെ കഴുകിയതിനു ശേഷം കുതിർത്തു രണ്ടു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ശേഷം അരിയും ഒരുപിടി ചോറും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക. തണുത്ത അരി അരച്ചെടുക്കുന്നതു കൊണ്ടുതന്നെ മിക്സിയുടെ ജാർ ഒരു കാരണവശാലും ചൂട് ആവുകയില്ല. ഈ അരി നേരെ ഉഴുന്നിൽ ഒഴിച്ചു കഴിയുമ്പോൾ നല്ലപോലെ പൊങ്ങി വരുന്നതായി കാണാം.

അതേസമയം അരി മിക്സിയുടെ ജാർ ഇട്ട് ചൂടായതിനു ശേഷം ആണ് ചേർത്തു കൊടുക്കുന്നത് എങ്കിൽ പൊങ്ങി വരുവാൻ ഒരുപാട് സമയമെടുക്കും. നല്ലപോലെ ഇളക്കിയതിനു ശേഷം ഒരു രാത്രി മുഴുവൻ നല്ലപോലെ മൂടിവെക്കുക. മാവ് മിക്സിയുടെ ജാർ ഇട്ട് അരച്ചെടുക്കുമ്പോൾ ചൂട് ആവുകയാണെങ്കിൽ ഇഡ്ഡലി ശരിക്കും സോഫ്റ്റ് ആവുകയില്ല. ശേഷം ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ച് വേവിച്ചെടുക്കുക.
വെന്തു കഴിയുമ്പോൾ ഇഡ്ഢലിത്തട്ടിൽ മുകളിൽ മാവ് പൊങ്ങി വരുന്നതായി കാണാം. മാവ് തട്ടിൽ ഒഴിക്കുമ്പോൾ കുത്തിയിളക്കി കോരി ഒഴിച്ചു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ ഇറങ്ങുകയാണെങ്കിൽ അടിയിലെ മാവിന്റെ സോഫ്റ്റ് പോകുന്നതാണ്.
Read Also :
മാറാലയും ചിലന്തി വലയും ഒന്നും വീട്ടിൽ വരില്ല ഇങ്ങനെ ചെയ്‌താൽ! 100% ഫലം
കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രം ഉണ്ടോ? എന്നാൽ കളയേണ്ട ഉഗ്രൻ സൂത്രമുണ്ട്