Ingredients :
- ഗോതമ്പ് പൊടി (3കപ്പ് )
- ഉപ്പ്(ആവശ്യത്തിന് )
- കരിജീരകം(മുക്കാൽ ടീസ്പൂൺ)
- അയമോദകം വെളിച്ചെണ്ണ
- ഉരുളകിഴങ്ങ്
- തക്കാളി
- ഉള്ളി
- മുളക് പൊടി(ഒന്നര ടീസ്പൂൺ)
- മഞ്ഞൾ പൊടി (കാൽ ടീസ്പൂൺ)
- ജീരകപ്പൊടി
- ഗരം മസാല
Learn How To Make :
പൂരി ഉണ്ടാക്കാനായി എടുത്തുവച്ച ഗോതമ്പ് പൊടിയിൽ ഉപ്പും മഞ്ഞൾ പൊടിയും കരിജീരകവും രണ്ട് നുള്ള് അയമോദകവും ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് കുറച്ച് കുറച്ച് വെള്ളം ഒഴിച്ച് 3-4 മിനിറ്റ് കുഴച്ച് സോഫ്റ്റ് ആക്കി എടുക്കുക.ശേഷം അര മണിക്കൂർ അടച്ചു വെക്കുക.മസാല തയ്യാറാക്കാനായി നാല് ഉരുളകിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക.ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടാവുമ്പോൾ കുറച്ച് ജീരകം ഇട്ടു കൊടുക്കുക.എണ്ണയിലേക് അരിഞ്ഞു വെച്ച സവാള ഇട്ട് മീഡിയം തീയിൽ വഴറ്റി എടുക്കുക.അടുത്തതായി ഇഞ്ചിയും , വെളുത്തുള്ളിയും ചതച്ചത് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിയെടുക്കുക.
ശേഷം ചെറു തീയിൽ വെച്ച് മുളക് പൊടി,മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല, ജീരക പൊടി എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് വഴറ്റിയതിന് ശേഷം നേരത്തെ വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് ചേർത്ത് മിക്സ് ചെയ്യുക.അടുത്തതായി ഒന്നര കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി തിളക്കാൻ വേണ്ടി തീ കൂട്ടി വെക്കുക.മസാലയ്ക്ക് കട്ടി ഉണ്ടാവാൻ വേണ്ടി ഒരു ടീസ്പൂൺ കടലമാവിൽ രണ്ട് ടീസ്പൂൺ വെള്ളം ഒഴിച്ച് ഇളക്കി, അത് മസാലയിലേക്ക് മിക്സ് ചെയ്യുക.മസാല കുറുകി വരുമ്പോൾ അതിലേക്ക് കസ്തൂരിമേത്തിയും (ആവശ്യമെങ്കിൽ ), മല്ലിയിലയും ചേർത്തിളക്കി വാങ്ങി വെക്കുക.നേരത്തെ കുഴച്ചു വെച്ച പൂരി കൂട്ട് എടുത്ത് ചെറിയ ഉരുളകളാക്കി മാറ്റി പരത്തി എടുക്കുക.ശേഷം തിളക്കുന്ന എണ്ണയിൽ പൊരിച്ച് എടുക്കുക.
Read Also :
മാങ്ങാ അച്ചാർ തയ്യാറാക്കുന്നെങ്കിൽ ഇങ്ങനെ ആവണം, എന്റെ പൊന്നോ കിടിലൻ രുചി
ഇനി കഴിക്കാത്തവരും കഴിക്കും, മിനുറ്റുകൾക്കുളിൽ അസാധ്യ രുചിയിൽ മധുരകിഴങ്ങു മെഴുക്കുപുരട്ടി