Ingredients :
- റവ
- ഉപ്പ്
- മുളകുപൊടി
- വെള്ളം
- എണ്ണ
Learn How to make :
തയ്യാറാക്കാൻ ആദ്യമായി വേണ്ടത് റവയാണ്. റവ മിക്സിയുടെ ജാറിൽ ഒന്ന് പൊടിച്ചെടുക്കുക, നന്നായിട്ട് പൊടിച്ചതിനു ശേഷം അതിലേക്ക് ഉപ്പും, മുളകുപൊടിയും കൂടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത് വീണ്ടും നന്നായിട്ട് കുഴച്ച് മിക്സ് ചെയ്ത് അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ മാറ്റി വയ്ക്കുക. ശേഷം ഇത് നന്നായി പരത്തിയെടുക്കുക. പരത്തി കഴിഞ്ഞാൽ പിന്നെ ഏതെങ്കിലും ഒരു ഷേപ്പ് ആക്കി എടുക്കുകയാണ് അടുത്ത പണി. ചെറിയ ചെറിയ രൂപത്തിൽ ആക്കി കഴിയുമ്പോൾ തയ്യാറാക്കി വെച്ചിട്ടുള്ള ഓരോന്നായിട്ട് ചൂടായ എണ്ണയിൽ ചേർത്തു കൊടുത്തു വറുത്തെടുക്കാവുന്നതാണ്.
Read Also :