About Crispy Kadala Varuthathu Recipe :
കടല വറുത്തത് കഴിച്ചിട്ടുണ്ടോ.? കടയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ കടല വറുത്തത് വീട്ടിൽ തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ താഴെ വിവരിക്കുന്നു.
Ingredients:
- Chickpea -1 cup
- salt
- water
- oil for frying
- few curry leaves
- green chillies -2-3
- chilli powder -3/4 tsp
- Pinch of salt
Learn How to Make Crispy Kadala Varuthathu Recipe :
ആദ്യം തന്നെ ഒരു കപ്പ് കടല തലേന്ന് കുതിർക്കാനായി വെള്ളത്തിൽ ഇട്ടു വെക്കുക. പിറ്റേന്ന് കഴുകി വൃത്തിയാക്കിയ കടല കുക്കറിൽ ഇട്ട് കടല മുങ്ങുവോളം വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് 2വിസിൽ വരുന്നത് വരെ വെയിറ്റ് ചെയ്യുക. ശേഷം കടല വെള്ളം വാരാനായി വെക്കുക.
വെള്ളം വാർന്നു കഴിഞ്ഞാൽ ചീന ചട്ടി ചൂടാക്കി കടല കുറേശ്ശേ ആയി വറുത്ത് കോരുക. അവസാനം കുറച്ച് പച്ചമുളക്, വേപ്പില എന്നിവ കൂടി വറുത്ത് കോരുക. ഇവാ വറുത്ത് വെച്ച കടലയിലേക്ക് ചേർക്കുക, ഇതിലേക്ക് എരിവിനായി അല്പം മുളക് പൊടി കൂടി ചേർക്കാം. എന്നിട്ട് നല്ല പോലെ മിക്സ് ചെയ്യുക. ഇപ്പോൾ കറുമുറെ കൊറിക്കാം അടിപൊളി കടല വറുത്തത് റെഡി.
Read Also :
നെയ്യപ്പം തോറ്റുപോകും രുചിയിൽ പുത്തൻ പലഹാരം
ബാക്കി വന്ന ദോശമാവിൽ പഴം ഇങ്ങനെ ഇട്ടു നോക്കൂ, സ്വാദിഷ്ടമായ സ്നാക്ക് തയ്യാർ