ദോശ ക്രിസ്പി ആക്കാൻ ഇങ്ങനെ ചെയ്താൽ മതി! ദോശമാവിൽ ഈ സാധനം ചേർത്ത് ഉണ്ടാക്കിയാൽ ദോശ പിന്നെ വേറെ ലെവൽ
Discover expert tips for making the perfect Crispy Dosa at home. From batter preparation to flipping techniques, our guide will help you achieve that delightful, golden crunch in every bite.
About Crispy Dosa Tips
നമുക്ക് എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ദോശ. ദോശ ഇഷ്ടമില്ലാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാകില്ല. ഇത് മാത്രമല്ല ദോശ എങ്ങനെ സൂപ്പർ ആക്കാം, ദോശയിൽ എങ്ങനെയൊക്കെ വെറൈറ്റി പരീക്ഷിക്കാം എന്നൊക്കെ നമ്മൾ ദിവസവും നോക്കുന്നതാണ്. എന്നാൽ ദോശ എങ്ങനെ കൂടുതൽ മൃദുവും ക്രിസ്പിയുമായി മാറ്റാമെന്ന് അധികം എങ്ങും കണ്ടിട്ടുമില്ല.
എങ്ങനെ ദോശയെ കൂടുതൽ ക്രിസ്പി ആക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്. ദോശയ്ക്ക് മാവ് ഉണ്ടാക്കുന്ന സമയത്ത് കുറച്ചു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില സമയത്ത് മാവ് നന്നായി പുളിച്ചു പോകുകയും ചില സമയത്ത് മാവ് പുളിക്കാതെ വരും. അതുപോലെ അരിയും ഉഴുന്നു നന്നായി അരഞ്ഞില്ലെങ്കിൽ ദോശ കഴിക്കുന്ന സമയത്ത് ഉഴുന്ന് കഴിക്കുകയും അത് ബുദ്ധിമുട്ട് ആകുകയും ചെയ്യാറുണ്ട്. മാവ് നന്നായി അരച്ചെടുത്ത് അതിനുശേഷം മാവ് പൊങ്ങി വരുന്നതിനായി മൺ പാത്രത്തിലോ അലുമിനിയം

പാത്രത്തിലോ വെക്കാം. മാവ് സ്റ്റീൽ പാത്രത്തിലൊഴിച്ച് വെക്കുന്നത് വേഗം പൊങ്ങാനും പുറത്തേക്ക് ഒഴുകാനും സാധ്യത എറെയാണ്. പിന്നെ ദോശ നല്ല ക്രിസ്പി ആയിരിക്കാൻ ദോശയുടെ മാവ് പൊങ്ങി വരുന്ന സമയം അതിൽ മാവിന്റെ അളവനുസരിച്ച് പഞ്ചസാര ചേർത്ത് കൊടുക്കുക. ഏകദേശം ഒരു പത്തു ദോശ വരെ ആണെങ്കിൽ ഒരു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുത്താൽ മതി.
പഞ്ചസാര ചേർത്ത് കൊടുക്കുമ്പോൾ മാവിൽ പുളി ഉണ്ടെങ്കിൽ പുള്ളിയുടെ അളവ് കുറയ്ക്കാനും ദോശ നന്നായി മൊരിഞ്ഞു കിട്ടാനും സഹായിക്കും. പത്രത്തിൽ എണ്ണ ഒന്നും ഒഴിക്കാതെ തന്നെ ദോശ ചുട്ട് എടുക്കാനും സാധിക്കും.. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. YouTube Video
Read Also :
മുട്ട പുഴുങ്ങുമ്പോൾ ഇതു കൂടി ചേർത്ത് നോക്കൂ, ഈ സൂത്രം അറിയാതെ പോകല്ലേ
മൺചട്ടി നോൺസ്റ്റിക് പാത്രം പോലെ ദീർഘകാലം ഉപയോഗിക്കാൻ ഇങ്ങനെ മയക്കിയെടുക്കൂ