ഉഴുന്നില്ലാതെ നല്ല ക്രിസ്‍പി ആയ ദോശ കിടിലൻ രുചിയിൽ

About Crispy Coconut Dosa Recipe :

ദോശ എന്നത് നമ്മൾ മലയാളികളുടെ ഒരു വികാരമാണ്. ദോശയുടെ വിവിധ തരത്തിലുള്ള വൈവിധ്യങ്ങൾ ഉണ്ട്. എല്ലാം ഒന്നിനോടൊന്നു മെച്ചം തന്നെ. നല്ല മൊരിഞ്ഞ ദോശ വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ..? എന്നും ഉഴുന്ന് ദോശ കഴിച്ച് മടുത്തോ നിങ്ങൾ, ഒരു വെറൈറ്റി ആയാലോ.. ഉഴുന്നു അരക്കാതെയും നല്ല ക്രിസ്‍പി ദോശ ഉണ്ടാക്കാം.

Ingredients :

  • അരി
  • അവൽ
  • ചിരകിയ തേങ്ങ – ഒരു കപ്പ്
  • പച്ചരി – കാൽ കിലോ
  • ഉലുവ – ഒരു ടേബിൾ സ്പൂൺ
  • നേർത്ത അവൽ – അരക്കപ്പ്
Crispy Coconut Dosa Recipe

Learn How to Make Crispy Coconut Dosa Recipe :

ഉഴുന്നില്ലാത്ത ദോശയുടെ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. കാൽ കിലോ പച്ചരി, ഒരു ടേബിൾ സ്പൂൺ ഉലുവ എന്നിവ നന്നായി കഴുകിയെടുക്കുക. നല്ലതുപോലെ അരി കഴുകിയെടുത്ത ശേഷം കുതിർന്നു കിട്ടാനായി വെള്ളമൊഴിച്ച് 4 മണിക്കൂർ മാറ്റിവെക്കണം. അരി നന്നായി കുതിർന്നു കഴിഞ്ഞാൽ അതിലെ വെള്ളം ഊറ്റി കളയുക. ഒരു കപ്പ് അരിക്ക് അരക്കപ്പ് അളവിൽ വെളുത്ത നേർത്ത അവൽ എടുത്ത് 5 മിനിറ്റ് വെള്ളത്തിൽ കുതിരാൻ വെക്കുക. അവലിനു പകരം ചോറും ഉപയോഗിക്കാം. ഇനി കുതിർത്ത അരി, അവൽ,

ഒരു കപ്പ് ചിരകിയ തേങ്ങ എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു കപ്പ് അരിക്ക് ഒരു കപ്പ് തേങ്ങയാണ് എടുക്കേണ്ടത്. സാധാരണ ഉഴുന്ന് ദോശ പുളിക്കാൻ എടുക്കുന്ന സമയം തന്നെ ഈ ദോശയും പുളിക്കാൻ വേണം. അതിനാൽ തന്നെ 8 മണിക്കൂർ ഈ മാവ് പുളിക്കാൻ മാറ്റിവയ്ക്കുക. ശേഷം ദോശ പാൻ അടുപ്പിൽ വെക്കുക. ഒരു കരണ്ടി മാവ് പാനിൽ ഒഴിച്ച് നല്ലപോലെ പരത്തി എടുക്കുക. നല്ല ക്രിസ്പി സ്വാദിഷ്ടമായ കോക്കനട്ട് ദോശ റെഡി. വിശദമായി മനസിലാക്കുവാൻ വീഡിയോ താഴെ കൊടുക്കുന്നുണ്ട്. ഇത് കണ്ട് എല്ലാവരും തയ്യാറാക്കി നോക്കാൻ ശ്രെമിക്കുമല്ലോ. Video Credits : Sunitha’s UNIQUE Kitchen

Read Also :

ഇരുമ്പൻ പുളി കൊണ്ട് ഒരു കിടിലൻ അച്ചാർ!

കുറുകിയ ചാറോടുകൂടിയ കടലക്കറി, തേങ്ങ ചേർക്കാതെ തന്നെ!! പുട്ടിനും അപ്പത്തിനും ബെസ്റ്റ്

Crispy Coconut Dosa Recipe
Comments (0)
Add Comment