About Crispy Chilli Chicken Recipe :
ചില്ലി ചിക്കൻ കഴിക്കണമെന്നു തോന്നിയാൽ ഇനി റെസ്റ്റോറന്റിലേക്ക് പോകേണ്ട. ചിക്കൻ ഉണ്ടെങ്കിൽ വീട്ടിൽ സ്ഥിരം ഉള്ള ചേരുവകൾ വെച്ച്
തയ്യാറാക്കാവുന്നതേ ഉള്ളൂ. ചില്ലി ചിക്കൻ കഴിക്കണം എന്നുള്ളവർക്ക് പറ്റിയിട്ടുള്ള ഒരു അടിപൊളി റെസിപ്പി ആണ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നമുക്ക് നോക്കാം
Ingredients:
- chicken -300g
- Black pepper powder -1/4 tsp
- ginger garlic paste – 1tsp
- salt
- curd -1 tbsp
- maida -3/4 cup
- Cornflour -1/3 cup
- salt -1/4 tsp
- egg -1
- oil for frying
- oil -1&1/2 tbsp
- garlic -1/2 tsp
- soy sauce _1&1/2 tbsp
- Tomato ketchup -1&1/2 tbsp
- chilli flakes -1 tsp
Learn How to Make Crispy Chilli Chicken Recipe:
ഏകദേശം ഒരു 300 ഗ്രാം ചിക്കനാണ് എടുത്തിരിക്കുന്നത് എല്ലോട് കൂടിയിട്ടുള്ള ചിക്കൻ തന്നെയാണ് എടുത്തിരിക്കുന്നത്. ചെറിയ ചെറിയ കഷ്ണങ്ങളാക്കിയതിനു ശേഷം നല്ലതുപോലെ ക്ലീൻ ചെയ്ത് അതിലെ വെള്ളമൊക്കെ കളഞ്ഞിട്ട് വേണം എടുത്തു വെക്കാൻ ആയിട്ട്. ഇനി നമുക്ക് ചിക്കനിലേക്ക് ഒരു കാൽ ടീസ്പൂൺ കുരുമുളക് പൊടി ചേർക്കാം ഒരു ടീസ്പൂൺ വരെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പിന്നെ ഒരു ടേബിൾ സ്പൂൺ തൈര്, തൈര് ഇല്ലെങ്കിൽ കുറച്ച് ചെറുനാരങ്ങ നീര് ചേർത്താലും മതി. പിന്നെ ആവശ്യമുള്ള ഉപ്പും കൂടി ചേർത്തിട്ട് എല്ലാം കൂടി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. അരമണിക്കൂർ ഫ്രിഡ്ജിൽ വെക്കുന്നത് നല്ലതായിരിക്കും.
നന്നായിട്ട് മിക്സ് ചെയ്തതിനു ശേഷം ഇത് അടച്ചു വച്ചിട്ട് ഫ്രിഡ്ജിലേക്ക് മാറ്റുകയാണ്. ഒരു ബൗളിലേക്ക് ആദ്യം തന്നെ ഒരു മുക്കാൽ കപ്പ് മൈദ, കോൺഫ്ലവർ, ഉപ്പും ചേർത്ത് മാറ്റിവെക്കുക അതേപോലെ ഒരു മുട്ട നന്നായിട്ടൊന്ന് ബീറ്റ് ചെയ്തിട്ട് അതും മാറ്റിവെക്കാം. ശേഷം ഫിർഡ്‌ജിൽ നിന്ന് ചിക്കൻ എടുത്ത് ഈ മൈദ അതിലേക്ക് ചരിഞ്ഞ നല്ലപോലെ തേച്ചു പിടിപ്പിക്കുക. പിന്നീട് ഓരോ ചിക്കൻ കഷണങ്ങൾ ആയി ബീറ്റ ചെയ്ത വെച്ചിരിക്കുന്ന മുട്ടയിൽ മുക്കി, ശേഷം ബൗളിൽ ബാക്കി വന്ന മൈദയിലും മുക്കി എണ്ണയിൽ വറുക്കാൻ ഇടുക. നല്ലപോലെ ക്രിസ്പി ആയി കിട്ടണം, ചെറിയ തീയിൽ വെച്ച് നല്ലപോലെ ക്രിസ്പി ആയ പൊരിച്ചെടുക്കുക.എല്ലാം പൊരിച്ച ശേഷം മറ്റോ പാത്രത്തിൽ സെർവ് ചെയ്യാം. ക്രിസ്പി ആയ ചില്ലി ചിക്കൻ തയ്യാർ.
Read Also :
തേങ്ങാ അരച്ച ഉണക്ക ചെമ്മീൻ പച്ച മാങ്ങ കറി
പുത്തൻ രുചിയിൽ അടിപൊളി മുട്ട ബജ്ജി തയ്യാറാക്കാം