മീൻ പൊരിച്ച രുചിയിൽ അടിപൊളി വഴുതനങ്ങ ഫ്രൈ റെസിപ്പി

About Crispy Brinjal Fry Recipe :

ഉച്ചഭക്ഷണത്തിന് സ്ഥിരമായി നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ വിളമ്പുന്ന വീടുകളിൽ പരീക്ഷിക്കാവുന്ന ഒരു മികച്ച വെജിറ്റേറിയൻ വിഭവമാണ് വഴുതന വറുത്തത്. വഴുതനങ്ങ നേരിട്ട് കഴിക്കുമ്പോൾ പലർക്കും ഇഷ്ടമല്ല. എന്നാൽ ഇങ്ങനെ ചെയ്താൽ എല്ലാവർക്കും ഇഷ്ടമാകും എന്നതിൽ സംശയമില്ല. വഴുതനങ്ങ വറുത്തത് ഇങ്ങനെ രുചികരമായി തയ്യാറാക്കാമെന്നു നോക്കാം.

Ingredients :

  • വഴുതനങ്ങ
  • മുളകുപൊടി
  • മഞ്ഞൾപൊടി
  • കുരുമുളകുപൊടി
  • ഗരം മസാല
  • ആവശ്യമായ ഉപ്പ്
  • കോൺഫ്ലോർ
  • നാരങ്ങാനീര്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,
  • വെള്ളം
  • വറുത്തെടുക്കാൻ ആവശ്യമായ എണ്ണ
Crispy Brinjal Fry Recipe

Learn How to Make Crispy Brinjal Fry Recipe :

ഫ്രൈ ചെയ്യാനായി വയലറ്റ് നിറമുള്ള വഴുതനങ്ങയോ പച്ച നിറത്തിലുള്ള വഴുതനങ്ങയോ എടുക്കാം. ഇടത്തരം കനത്തിൽ വട്ടത്തിൽ വഴുതനങ്ങ
അരിഞ്ഞെടുക്കുക. ശേഷം എടുത്ത പൊടികൾ എല്ലാം ഒരു പാത്രത്തിൽ ഇട്ട് അല്പം വെള്ളത്തിൽ കലർത്തുക. ശേഷം ഈ ഒരു കൂട്ടിലേക്ക് അരിഞ്ഞ വഴുതനങ്ങ ചേർത്ത് നന്നായി ചേർത്ത് ജോജിപ്പിക്കുക. 30 മിനിറ്റ് നേരം ഈ കൂട്ട് വഴുതനയിൽ

ഒന്നു പിടിക്കാനായി റഫ്രിജറേറ്ററിൽ വയ്ക്കുക. അടുത്തതായി, ഒരു കട്ടിയുള്ള ഉരുളിയിൽ അടുപ്പത്തുവെച്ചു എണ്ണ ഒഴിക്കുക. എണ്ണ ആവശ്യത്തിന് ചൂടാകുമ്പോൾ, നിങ്ങൾക്ക് മാരിനേറ്റ് ചെയ്ത വഴുതനങ്ങ കഷണങ്ങൾ ചേർക്കാം. വഴുതനങ്ങ ഇരുവശവും മൊരിഞ്ഞ് പാകമാകുമ്പോൾ മറ്റൊരു പാത്രത്തിൽ എടുത്തിടാം. വഴുതനങ്ങ വറുക്കുമ്പോൾ കുറച്ച് കറിവേപ്പില ചേർത്താൽ രുചി കൂടും. വറുത്ത ഈ വഴുതന വിഭവം ചോറിനൊപ്പം വിളമ്പാം, വറുത്ത മത്സ്യത്തിന്റെ അതേ രുചിയുമുണ്ട്. Video Credits : Aaliyahs Little joys

Read Also :

നേന്ത്രപ്പഴം വാഴയിലയിൽ പൊതിഞ്ഞ് ഇങ്ങനെ ആവിയിൽ വേവിച്ച് നോക്കൂ, സൂപ്പർ നാലുമണി പലഹാരം

ഊണിനു അടിപൊളി ഇഞ്ചി തൈര് കറി

brinjal fry recipe malayalamCrispy Brinjal Fry Recipeindian brinjal fry recipesimple brinjal fry recipe
Comments (0)
Add Comment