Crab Roast Recipe Kerala Style

രുചിയിൽ പുതുമ തേടുന്നവർക്ക് കിടിലൻ ഞണ്ട് റോസ്റ്റ് റെസിപ്പി

Indulge in the flavors of Kerala with our mouthwatering Crab Roast recipe! Discover the perfect blend of spices and succulent crab, cooked to perfection. Try this Kerala-style delicacy today and savor the taste of the coastal paradise.

About Crab Roast Recipe Kerala Style :

നല്ല തിക്ക് ഗ്രേവിയിൽ ഞണ്ട് റോസ്റ്റ് ഉണ്ടാക്കിയാലോ.? അപ്പത്തിനും ചപ്പാത്തിക്കും ചോറിനും എല്ലാം ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി ഞണ്ട് റോസ്റ്റ് ആണ് ഇത്. എന്നാൽ നമുക്കിത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ.?

Ingredients :

  • ഞണ്ട് -½kg
  • കറിവേപ്പില –
  • ഇഞ്ചി -½ ഇഞ്ച്
  • വെളുത്തുള്ളി -20 അല്ലി
  • സവാള -3
  • ഉപ്പ് -½tpn
  • മഞ്ഞൾപ്പൊടി -¼tpn
  • മുളക് പൊടി -1tbpn
  • കുരുമുളകുപൊടി -1tbpn
  • പെരുംജീരകപ്പൊടി -½tpn
  • തക്കാളി -1
  • വെള്ളം –
  • പച്ചമുളക് -2
  • ഗരം മസാല -½tpn
Crab Roast Recipe Kerala Style
Crab Roast Recipe Kerala Style

Learn How to Make Crab Roast Recipe Kerala Style :

ആദ്യം ഒരു കടായി അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പില ഇടുക. ഇനി ഇതിലേക്ക് അര ഇഞ്ച് നീളത്തിലുള്ള ഇഞ്ചി ചതച്ചതും 20 ചെറിയ അല്ലി വെളുത്തുള്ളി ചതച്ചതും ഇട്ടുകൊടുക്കാം. ഇതൊരു 15 സെക്കൻഡ് നേരത്തേക്ക് വഴറ്റി കൊടുക്കുക. ഇതിലേക്ക് ഇനി മൂന്ന് മീഡിയം സൈസ് വലിപ്പമുള്ള സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഉപ്പു ചേർത്ത് നന്നായി വഴറ്റുക.. സവാള വഴന്നു വരുമ്പോൾ തീ കുറച്ചു വയ്ക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി ,ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി,അര ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ ഇത് വഴറ്റിയെടുക്കുക. ഇത് ഡാർക്ക് നിറമായി വരുമ്പോൾ ഇതിലേക്ക് ഒരു വലിയ തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

മീഡിയം ഫ്ലെയ്മിൽ വച്ച് ഈ തക്കാളി നന്നായി വഴറ്റണം. ഇനി ഇതിലേക്ക് നമ്മൾ ക്ലീൻ ചെയ്തു വച്ചിരിക്കുന്ന അരക്കിലോ ഞണ്ട് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഞണ്ട് മുങ്ങിക്കിടക്കാൻ പാകത്തിന് മാത്രം വെള്ളം ചേർത്ത് കൊടുക്കുക. ഈ സമയത്ത് ഇതിലേക്ക് 2 പച്ചമുളക് അരിഞ്ഞത് ,കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്ത് മൂടിവെക്കാം. ഇടക്ക് ഒന്ന് ഇളക്കി കൊടുക്കണം.ഈ സമയത്ത് അര ടീസ്പൂൺ ഗരം മസാല കൂടെ ചേർത്ത്, ഇളക്കി മിക്സ് ചെയ്യുക. ഇനി മൂടി തുറന്ന് വെച്ച് വേണം വേവിക്കാൻ. ഇനി ഞണ്ട് നന്നായി വെന്ത് ,വെള്ളമെല്ലാം നന്നായിട്ട് കുറുകി വരുമ്പോൾ ഇതിലേക്ക് കുറച്ചു കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. ഉപ്പ് ഇനിയും ആവശ്യമെങ്കിൽ ഈ സമയത്ത് ചേർത്തു കൊടുക്കാം. ഇനി ഫ്ലെയിം ഓഫ് ചെയ്യാം.നല്ല കിടിലൻ ടേസ്റ്റിൽ രണ്ട് റോസ്റ്റ് റെഡി. Video Credits : Athy’s CookBook

Read Also :

മീൻ ഇല്ലാതെ മീൻകറി രുചിയിൽ അടിപൊളി ഒഴിച്ചു കറി

പൂരിക്കൊപ്പം കഴിക്കാൻ ഒരു അടാർ പൂരി മസാല റെസിപ്പി