Corn Rava Upma Kerala Style

ചോളം റവ കൊണ്ട് രുചികരമായ ഒരു ഉപ്പുമാവ് എളുപ്പത്തിൽ തയ്യാറാക്കിയാലോ

Discover the authentic flavors of Kerala with our Corn Rava Upma – a delightful South Indian breakfast dish made from roasted corn semolina, infused with aromatic spices and garnished with fresh coconut. Try our Kerala-style Corn Rava Upma recipe for a taste of the tropical paradise in every bite!

About Corn Rava Upma Kerala Style :

ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒരു ധാന്യമാണ് ചോളം റവ. ഇത് കൊണ്ട് എല്ലാവർക്കും ഇഷ്ടാപെടുന്ന ഒരു വിഭവം തയ്യാറാക്കാം , അത് എന്താണെന്നല്ലേ!! ചോളം റവ ഉപ്പുമാവ്. എങ്കിൽ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ!!

Incredients :

  • ചോളം റവ-150 g
  • കടുക്-1 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് -2 ടീസ്പൂൺ
  • വറ്റൽമുളക് -4 എണ്ണം
  • സവാള- 4 ടേബിൾസ്പൂൺ
  • ഇഞ്ചി- 1 ടേബിൾസ്പൂൺ
  • കറിവേപ്പില
  • പാൽ-അര കപ്പ്
  • ഉപ്പ് ആവശ്യത്തിന്
  • പഞ്ചസാര -3 ടീസ്പൂൺ
  • നാളികേരം -4 ടേബിൾസ്പൂൺ
Corn Rava Upma Kerala Style
Corn Rava Upma Kerala Style

Learn How to Make Corn Rava Upma Kerala Style :

ആദ്യം ഒരു ബൗളിൽ ചോളം റവ എടുക്കുക. ഉപ്പുമാവ് ഉണ്ടാക്കുന്നതിനായി ഒരു പാൻ ചൂടാക്കുക. ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. കടുക്, ഉഴുന്നു പരിപ്പ് എന്നിവ അതിലേക്ക് ഇട്ടുകൊടുക്കുക. വറ്റൽമുളക് ചേർക്കുക. ഒരു ഗോൾഡൺ നിറം ആവുമ്പോൾ സവാള, ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇത് ചെറുതായി ഒന്ന് വഴറ്റി എടുക്കുക. അതിനു ശേഷം റവ ഇട്ട് നന്നായി ഇളക്കി കൊടുക്കുക, അടിയിൽ പിടിക്കാതിരിക്കാൻ തീ കുറച്ച് കൊടുക്കുക.

ഇത് ഒരു 2 മിനിറ്റ് നന്നായി ഇളക്കി കൊടുക്കുക . ശേഷം പാൽ, വെള്ളം , ആവശ്യത്തിന് ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് . ഇളക്കി കൊടുക്കുക . അടച്ച് വച്ച് ലോ ഫ്ലാമിൽ വേവിക്കുക. ഇതിലേക്ക് നാളികേരം ചിരകിയത് ഇടുക. ഇളക്കി യോജിപ്പിക്കുക. വീണ്ടും അടച്ച് വച്ച് വേവിക്കുക. തീ ഓഫ് ആക്കി കൊടുക്കുക. ഇളക്കിയ ശേഷം ചൂടോടെ ഒരു പാത്രത്തിലേക്ക് മാറ്റി കഴിക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ല അടിപൊളി ചോളം റവ ഉപ്പുമാവ് റെഡി. Video Credits : Sheeba’s Recipes Corn Rava Upma Kerala Style

Read Also :

ചോറിന്റെ കൂടെ കഴിക്കാൻ സ്വാദിഷ്ടമായ വെണ്ടക്ക മപ്പാസ്!!

രാവിലത്തെ ബ്രെക്ഫാസ്റ്റ് ഇനി എളുപ്പം, പൂ പോലെ സോഫ്റ്റ്‌ ആയ റവ അപ്പം