Coriander Leaves Cultivation Tips : മല്ലി, പുതിന പോലുള്ള സാധനങ്ങൾ ഇന്ന് നമ്മൾ മലയാളികളുടെ പാചകത്തിൽ നിന്നും ഒഴിവാക്കാനാവാത്തവയായി മാറിയിരിക്കുന്നു. എന്നാൽ സാധാരണയായി ഇത്തരം ഇലകളെല്ലാം കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. ഒരു തവണത്തെ ഉപയോഗത്തിനുശേഷം മിക്കവാറും ഇവയെല്ലാം അളിഞ്ഞു പോകുന്ന പതിവും കണ്ടു വരുന്നു.
എന്നാൽ വീട്ടിലെ ആവശ്യങ്ങൾക്കുള്ള മല്ലിയില എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്തി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മല്ലിയില വളർത്തിയെടുക്കാൻ ആവശ്യമായിട്ടുള്ളത് ഒരു വലിയ സവാള, രണ്ടു തണ്ട് മല്ലി, കമ്പോസ്റ്റ്, പോട്ടിംഗ് മിക്സ്, പച്ചില ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ഉള്ളിയെടുത്ത് അതിന്റെ നടുഭാഗം മുഴുവനും ചുരണ്ടി കളയുക
താഴെ ഭാഗത്തേക്ക് ചെറിയ ഓട്ട വരുന്ന രീതിയിലാണ് ഉള്ളി ശരിയാക്കി എടുക്കേണ്ടത്. അതിനു ശേഷം മല്ലിയുടെ വേരിന്റെ ഭാഗം മാത്രം നിർത്തി ബാക്കി ഭാഗം കട്ട് ചെയ്തു കളയുക. കട്ട് ചെയ്തു വെച്ച മല്ലിയുടെ തണ്ട് ഉള്ളിയുടെ ഉള്ളിലേക്ക് ഇറക്കി വയ്ക്കുക. ശേഷം ഒരു പോട്ട് എടുത്ത് അതിന്റെ ഏറ്റവും താഴെയായി കുറച്ച് പച്ചില ഇട്ടു കൊടുക്കുക.തൊട്ടു മുകളിൽ അല്പം സോഫ്റ്റ് ആയ പോട്ടിങ് മിക്സ് ഇട്ടു കൊടുക്കുക.
വീണ്ടും കുറച്ച് കമ്പോസ്റ്റ് ചേർത്തു കൊടുക്കുക.മുകളിൽ വീണ്ടും കുറച്ചുകൂടി മണ്ണിട്ട ശേഷം ഉള്ളി അതിനകത്തേക്ക് ഇറക്കിവച്ച് കൊടുക്കണം. ശേഷം നല്ലതുപോലെ വെള്ളം ഒഴിച്ച് കൊടുക്കുക. മുകളിൽ ഒരു പ്ലാസ്റ്റിക്കുപ്പി കമഴ്ത്തി നല്ല തണലുള്ള ഭാഗത്തേക്ക് പോട്ട് കൊണ്ടുപോയി വയ്ക്കുക. ഇല നന്നായി വന്നു തുടങ്ങുമ്പോൾ ചെടി തണലുള്ള ഭാഗത്ത് നിന്നും വേണമെങ്കിൽ മാറ്റിവെക്കാവുന്നതാണ്.
Read Also :
ഉണങ്ങിപോയ റോസാകമ്പിൽ, പൂക്കളും മുട്ടുകളും നിറയാൻ കറ്റാർവാഴ കൊണ്ടുള്ള ഈ സൂത്രം ചെയ്ത് കൊടുക്കൂ!
മുരടിച്ച റോസും കാടു പോലെ വളരാൻ തൈരും സവാളയും മതി! ഇനി ഒരു റോസിൽ നൂറോളം പൂക്കൾ വിരിയും