പാചകവാതക സിലിണ്ടറിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അത് എങ്ങനെ കുറയ്ക്കാമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വിറകടുപ്പ് ഉപയോഗിക്കുന്നവർ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഗ്യാസ് സിലിണ്ടർ പാടെ ഒഴിവാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ വഴികൾ
അറിഞ്ഞിരിക്കാം.
സാധാരണയായി മിക്ക വീടുകളിലും ചോറുണ്ടാക്കാനായി കലങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ അതിനു പകരമായി ചോറ്, ബിരിയാണി എന്നിവ തയ്യാറാക്കാനായി കുക്കർ ഉപയോഗിക്കുകയാണെങ്കിൽ ഗ്യാസിന്റെ ഉപയോഗം നല്ലതുപോലെ കുറയ്ക്കാനായി സാധിക്കും. ചൂടുവെള്ളം ഉണ്ടാക്കുമ്പോൾ ഒന്നിച്ച് കലത്തിൽ ഉണ്ടാക്കി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് ഗ്യാസ് ഉപയോഗിക്കുന്നത് ഒഴിവാക്കാനായി സാധിക്കും.
അതല്ല ചോറ് കലത്തിലാണ് വയ്ക്കുന്നത് എങ്കിൽ അതിനുമുകളിൽ മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുകയും ചെയ്യാം. വളരെ കുറച്ചു വെള്ളം മാത്രമാണ് തിളപ്പിക്കാൻ ഉള്ളത് എങ്കിൽ ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇറച്ചി, മുട്ട അതുമല്ലെങ്കിൽ കൂടുതൽ സമയം വേവ് ആവശ്യമായി വരുന്ന ധാന്യങ്ങൾ എന്നിവ വേവിച്ചെടുക്കാനായി എപ്പോഴും കുക്കർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തോരൻ ഉണ്ടാക്കുമ്പോൾ വളരെ കുറച്ചു വെള്ളം മാത്രം ഉപയോഗിച്ച് ഉണ്ടാക്കുകയാണെങ്കിൽ പച്ചക്കറികൾ പെട്ടെന്ന് വെന്ത്കിട്ടുന്നതാണ്.
പാത്രങ്ങൾ ഗ്യാസ് സ്റ്റൗവിൽ വയ്ക്കുമ്പോൾ ചെറിയ ബർണറിൽ ഒരു കാരണവശാലും വലിയ പാത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.സ്റ്റവിൽ നിന്നും ഇളം ചുവപ്പു നിറത്തിലാണ് തീ വരുന്നത് എങ്കിൽ അത് ഗ്യാസിന്റെ ഉപയോഗം കൂട്ടാനുള്ള സാധ്യത കൂടുതലാണ്. കാരണം ബർണറിന്റെ ഏതെങ്കിലും ഭാഗം അടഞ്ഞു പോകുമ്പോഴാണ് ഈ ഒരു രീതിയിൽ തീ കത്തുക. അത് എത്രയും പെട്ടെന്ന് ശരിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Read Also :