എത്ര വൃത്തികേടായ കുക്കറും 10 മിനിറ്റിൽ ക്ലീൻ ചെയ്യാം!! ഈയൊരു സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ!

Cooker Cleaning Easy Tips : അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത പാത്രങ്ങളിൽ ഒന്നാണ് കുക്കർ. അതുകൊണ്ടു തന്നെ പലപ്പോഴും കുക്കർ പെട്ടെന്ന് കേടായി പോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ആവശ്യത്തിന് വെള്ളമില്ലാതെ പരിപ്പു പോലുള്ള സാധനങ്ങൾ വേവിക്കുമ്പോൾ അടിയിൽ പിടിക്കുന്ന അവസ്ഥകളിൽ അത് വൃത്തിയാക്കി എടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

എന്നാൽ എത്ര കരി പിടിച്ച് വൃത്തികേടായി കിടക്കുന്ന കുക്കറും നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാനായി ചെയ്യാവുന്ന ഒരു ടിപ്പ് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കരിപിടിച്ച കുക്കർ എടുത്ത് അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം ഒരു നാരങ്ങ മുറിച്ചതും അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. മൂന്ന് ടേബിൾ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കുക.

Cooker Cleaning Easy Tips

പാത്രം കഴുകാനായി ഉപയോഗിക്കുന്ന സോപ്പ് ലിക്വിഡ് കൂടി പാത്രത്തിലേക്ക് ഒഴിച്ച് കുക്കറിന്റെ അടപ്പ് ഇട്ടു കൊടുക്കുക. കുറച്ചുനേരം ഹൈ ഫ്ലയിമിൽ വെള്ളം തിളക്കാനായി വെക്കണം. അതിനുശേഷം ചൂട് കുറച്ച് വെള്ളം തിളക്കാനായി വയ്ക്കാവുന്നതാണ്. കുക്കർ വിസിൽ പോയി കഴിഞ്ഞാൽ നല്ല വട്ടമുള്ള ഒരു പാത്രത്തിലേക്ക് ഇറക്കി വയ്ക്കുക. വെള്ളം മുഴുവനായും ആ പാത്രത്തിലേക്ക് തന്നെ ഒഴിച്ചെടുക്കണം. കുക്കറിന്റെ വിസിലും അടപ്പും കൂടി ഈയൊരു പാത്രത്തിൽ ഇട്ട് 5 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക.

കുക്കറിന്റെ ഉൾഭാഗത്ത് കുറച്ച് വിനാഗിരിയും, നാരങ്ങാനീരും, ഉപ്പും, സോപ്പ് ലിക്വിഡും ഒഴിച്ചു കൊടുക്കുക. ശേഷം ഒരു സ്ക്രബർ അല്ലെങ്കിൽ ഫോയിൽ പേപ്പർ ഉപയോഗിച്ച് കുക്കറിന്റെ അകം നല്ലതുപോലെ ഉരച്ച് വൃത്തിയാക്കി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കുക്കറിലുള്ള എത്ര കടുത്ത കറയും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്.

Read Also :

ഗ്യാസ് സ്റ്റോവിലെ കറ ഇനി എളുപ്പം കളയാം, എത്ര കടുത്ത കറയും തുരുമ്പും നിഷ്പ്രയാസം ക്ലീൻ ചെയ്യാം

എത്ര കിലോ വെളിച്ചെണ്ണയും ഇനി വീട്ടിലുണ്ടാക്കാം, ഒരു കുക്കർ മാത്രം മതി

Cooker Cleaning Easy Tips
Comments (0)
Add Comment