സ്പെഷ്യൽ രുചിയിൽ വളരെ എളുപ്പത്തിൽ ഒരു ചിക്കൻ കറി, അതും കുക്കറിൽ
Classic Chicken Curry Recipe : Aromatic and Spicy Delight for Chicken Lovers
About Cooker Chicken Curry Recipe
ചിക്കൻ കറി ഇഷ്ടമില്ലാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം. ചിക്കൻ വെച്ച് എന്ത് വിഭവങ്ങൾ ഉണ്ടാക്കിയാലും ആരും ഏറു കയ്യും നീട്ടി സ്വീകരിക്കും. കറികളിൽ വെച്ച് ഏറ്റവും സ്വാദുള്ളതും ജനങ്ങൾക്ക് ഏറ്റവും പ്രിയമേറിയതും ആണ് ചിക്കൻ വിഭവങ്ങൾ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചിയുള്ളവയുമാണ് നോൺ-വെജ് വിഭവങ്ങൾ.
Ingredients :
- chicken -600 -700 g
- Onion -2
- oil for frying
- chilli powder -1&1/2 tbsp
- Turmeric powder -1/2 tsp
- Black pepper powder -1&1/2 tsp
- Ginger garlic paste -1 tbsp
- curry leaves
- Lime juice -1 tsp
- salt
- oil -2 tbsp
Learn How to Make Cooker Chicken Curry Recipe :
ആദ്യം, ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കുക. ഇനി രണ്ട് പിടി (നൂറ് ഗ്രാം) ഒരു ചെറിയ ഉള്ളി, ഒരു പിടി (അമ്പത് ഗ്രാം) വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി, രണ്ട് പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടേബിൾസ്പൂൺ ഗരം മസാല അല്ലെങ്കിൽ ചിക്കൻ മസാല എന്നിവ ചൂടാക്കി എടുക്കുക. ഇനി കാൽ സ്പൂൺ മഞ്ഞൾപ്പൊടി, നാല് സ്പൂൺ വെളിച്ചെണ്ണ, ഉള്ളി അരച്ചത്, പാകത്തിന് ഉപ്പ് എന്നിവ കഴുകി വൃത്തിയാക്കി വെച്ച ചിക്കനിൽ ചേർത്ത് നന്നായി യോജിപ്പിച്ച് വെക്കണം. കുറച്ച് കറിവേപ്പില കൂടി ചേർക്കാം. നന്നായി അടച്ച് പതിനഞ്ച് മിനിറ്റ് നന്നായി അടച്ചു വെച്ച് റസ്റ് ചെയ്യാൻ വെക്കുക
ഇനി ഈ ചിക്കനിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് രണ്ട് തവണ വിസിൽ വരുന്നത് വരെ സ്റ്റൗവിൽ വെച്ച് വേവിക്കുക. പ്രഷർ കുക്കറിലെ പ്രഷർ കളഞ്ഞ ശേഷം 1 കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക. ഈ സമയത്ത്, നിങ്ങൾക്ക് വേണമെങ്കിൽ ഫ്രൈ ചെയ്യാം. ഒരു നിർബന്ധവുമില്ല. ഇനി കുറച്ചു കറിവേപ്പിലയും മല്ലിയിലയും കൂടി ചേർത്താൽ നമ്മുടെ ചിക്കൻ കറി തയ്യാർ…! ചപ്പാത്തി, പൊറോട്ട, ചോറ് എന്നിവയ്‌ക്കൊപ്പമാണ് രുചിയോടെ കഴിക്കാം. Cooker Chicken Curry Recipe
English Summary : Cooker Chicken Curry Recipe