About Coconut Bun Recipe :
ദിൽ ഖുഷ് ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ തന്നെ ബ്രഡ് കൊണ്ട് വീട്ടിൽ തയ്യാറാക്കാം.
Ingredients :
- പഞ്ചസാര – 2 ടേബിൾസ്പൂൺ
- പാൽ – 1/2 കപ്പ്
- ബട്ടർ – 2 ടേബിൾസ്പൂൺ
- മുട്ട – 3 എണ്ണം
- തേങ്ങ തിരുമിയത് – 1കപ്പ്
- ടൂട്ടി ഫ്രൂട്ടി – 1/4 കപ്പ്
- കശുവണ്ടി – 1 ടേബിൾ സ്പൂൺ
- ബദാം – 1 ടേബിൾ സ്പൂൺ
- ഏലക്ക – 1 ടീ സ്പൂൺ പൊടിച്ചത്
- പഞ്ചസാര – 3 ടേബിൾ സ്പൂൺ
Learn How to Make Coconut Bun Recipe :
ഫില്ലിംഗ് തയാറാക്കാനായി അടുപ്പിൽ ഒരു പാത്രം വെച്ച് ചൂടാക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ ബട്ടർ ഒഴിച്ചു കൊടുക്കുക ശേഷം എടുത്തു വെച്ചിരിക്കുന്ന ചിരകിയ തേങ്ങ, പഞ്ചസാര, ടൂട്ടിഫ്രൂട്ടി,കശുവണ്ടി അരിഞ്ഞത്,ബദാം അരിഞ്ഞത്,ഏലക്ക പൊടിച്ചത്, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി ചൂടായ ശേഷം ഇത് മാറ്റിവെക്കാം. അടുത്തതായി ബണ്ണിനായി ഒരു മിക്സിയുടെ ജാറിലേക്ക് പാലും പഞ്ചസാരയും അല്പം ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം.
ഇനി ബൺ തയ്യാറാക്കുന്നതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് അല്പം ബട്ടർ തടവുക. നമ്മൾ എടുത്തു വച്ചിരിക്കുന്ന ബ്രഡ് അടിച്ചു വച്ചിരിക്കുന്ന പാലിൽ മുക്കി പാത്രത്തിലേക്ക് വെച്ചു കൊടുക്കുക. പാത്രത്തിന്റെ അതേ ഷേപ്പിൽ തന്നെ ബ്രഡ് വെച്ചുകൊടുക്കാൻ ശ്രമിക്കുക. ശേഷം എടുത്തു വച്ചിരിക്കുന്ന ഫീലിംഗ് ബ്രെഡിനുള്ളിൽ നിറച്ചതിനു ശേഷം വീണ്ടും മുകളിൽ ഇതു പോലെ തന്നെ ബ്രഡ് പാലിൽ മുക്കി വെക്കാം. ശേഷം തീ ലോ ഫ്ലൈമിൽ വെച്ച് 10 മിനിറ്റ് വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ബ്രഡ് ദിൽഖുഷ് തയ്യാർ. Video Credits : Hisha’s Cookworld
Read Also :
ഗോതമ്പ് കൊണ്ട് ഒരു അടിപൊളി പലഹാരം!
നിമിഷ നേരം കൊണ്ട് റസ്റ്റോറന്റ് സ്റ്റൈൽ മുട്ട കറി, രുചി വേറെ ലെവൽ