മൺസൂൺ സ്പെഷ്യൽ ചുക്ക് കാപ്പി!! തനി നാടൻ രീതിയിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം | Chukk Kappi Recipe

Chukk Kappi Recipe Malayalam : മഴക്കാലം ആയാൽ അസുഖങ്ങളുടെ ഒരു സീസൺ തന്നെ ആണ്. ഒരു പനി വന്നാൽ ചുക്ക് കാപ്പി കുടിക്കാത്ത മലയാളികൾ ഉണ്ടാകില്ല, അത് നമ്മുടെ ജീവിതത്തിലെ പ്രധാന ശീലങ്ങളിൽ ഒന്നാണ്. രോഗപ്രതിരോധ ശേഷി കൂടുവാനും ദഹന സംബന്ധമായ അസുഖങ്ങൾക്കും ഏറെ നല്ലതാണ് ചുക്കുകാപ്പി. തനി നാടൻ രീതിയിൽ ചുക്ക് കാപ്പി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം.

ചേരുവകൾ :

  • ചുക്ക് – 2 ചെറിയ കഷണങ്ങൾ
  • കുരുമുളക് – 3/4 ടീസ്പൂൺ
  • ജീരകം – 1/4 ടീസ്പൂൺ
  • തുളസി ഇല – 1/4 ടീസ്പൂൺ
  • പഞ്ചസാര/ശർക്കര
  • കാപ്പിപ്പൊടി – 1/2 ടീസ്പൂൺ
  • വെള്ളം – 21/2 കപ്പ്

തയ്യാറാക്കുന്ന വിധം :

  • ഒരു ചീനച്ചട്ടിയിൽ വെള്ളം, ശർക്കര, ജീരകം, കുരുമുളക് പൊടി, കാപ്പിപ്പൊടി, തുളസി, ചുക്കുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • ഇത് മീഡിയം തീയിൽ 5 മുതൽ 10 മിനിറ്റ് വരെ തിളപ്പിക്കുക.
  • 5 മിനിറ്റ് പാൻ അടച്ച് കാപ്പി അരിച്ചെടുക്കുക.
  • ചൂടുള്ള ചുക്ക് കാപ്പി റെഡി.

English Summery : Chukk Kappi Recipe

Chakkara-Karipetti KappiDry Ginger CoffeeKerala Chukku Kappi
Comments (0)
Add Comment