About Cholam Idiyappam Recipe :
എല്ലാവരുടെയും പ്രിയപ്പെട്ട പലഹാരമാണ് ഇടിയപ്പം. എന്നിരുന്നാലും, മിക്ക വീട്ടമ്മമാരും ഏതൊരു ബുദ്ധിമുട്ടുള്ള പണിയാണ് പരാതിപ്പെടുന്നത്. മാവ് പാകത്തിന് കുഴച്ചെടുക്കുക എന്നത് ഇത്തിരി പാടും ആണ്. അരി മാവ് കൊണ്ട് ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും വളരെ രുചിയേറിയത് ആണെങ്കിലും ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങളും ഇപ്പോൾ സർവ്വസാധാരണമാണ്.
Ingredients :
- ചോളപ്പൊടി : 1 കപ്പ്
- എണ്ണ : 1 ടീസ്പൂൺ
- തിളപ്പിച്ച വെള്ളം : 1.5 കപ്പ്
- ഉപ്പ് : ആവശ്യത്തിന്
Learn How to Make Cholam Idiyappam Recipe :
അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ഇടിയപ്പ റെസിപ്പി നിങ്ങൾക്ക് പരിചയപ്പെടുത്തട്ടെ. ചോളപ്പൊടി കൊണ്ടുള്ള ഇടിയപ്പമാണ് നമ്മുടെ താരം. ഇടിയപ്പം ഉണ്ടാക്കാനായി ആദ്യം തന്നെ ചീനച്ചട്ടിയിൽ ചോളപ്പൊടി ഒന്ന് വറുത്തെടുക്കുക. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് നല്ലപോലെ തിളച്ച വെള്ളം ചേർത്ത് നല്ലപോലെ കുഴച്ച് പാകമാക്കുക.
കുഴക്കുമ്പോൾ ഒരു സ്പൂൺ എണ്ണ കൂടി ചേർത്താൽ ഇടിയപ്പത്തിന് നല്ല മയം കിട്ടും. ശേഷം സേവനാഴിയിൽ ഓരോ ഉണ്ട മാവ് ചേർത്ത് ഇലയിലേക്കോ അല്ലെങ്കിൽ ഇഡലി തട്ടിലേക്കോ തിരിച്ചെടുക്കുക. അല്പം നാളികേരം കൂടി മുകളിൽ ഇട്ട് കൊടുത്ത് ആവി കയറ്റിയെടുക്കുക. രുചികരമായ ചോളപ്പൊടികൊണ്ടുള്ള ഇടിയപ്പം തയ്യാർ. ഈ ഇടിയപ്പം നാളികേര പാൽ ചേർത്തോ അല്ലെങ്കിൽ ചട്നിയോ മുട്ട കറിയോ ചേർത്തോ കഴിക്കാം. Video Credits : PRABHA’S VEGGIE WORLD
Read Also :
നാടൻ രീതിയിൽ കോവക്ക തേങ്ങ അരച്ച കറി, മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ
ഗോതമ്പ് പുട്ട് പഞ്ഞി പോലെ മൃദുവാകാൻ പൊടി നനയ്ക്കുമ്പോൾ ഇതും കൂടി ചേർക്കൂ.!!