ഞൊടിയിടയിൽ ചിക്കൻ പൊള്ളിച്ചത് അപാര രുചിയിൽ

About Chicken Pollichathu Recipe :

എല്ലാ ഭക്ഷണ പ്രേമികളുടെയും ഇഷ്ട ഭക്ഷണം ആണ് ചിക്കൻ. ചിക്കൻ ഉപയോഗിച്ച് പല വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്.വ്യത്യസ്തമായ രുചിയിൽ ചിക്കൻ ഉണ്ടാക്കാം.പലരുടെ ഇഷ്ടം വേറെ വേറെ ആയിരിക്കും.മസാല പൊടികൾ അധികം ചേർക്കാതെ ചെറിയ ഉള്ളിയുടെയും ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും രുചി മുന്നിട്ട് നിൽക്കുന്ന രീതിയിൽ ആണ് ചിക്കൻ പൊളിച്ചത് ഉണ്ടാക്കുന്നത് മസാലകൾ ഒന്നും ചേർക്കാതെ ചിക്കൻ പൊളിച്ചത് തയ്യാറാക്കുന്നത് നോക്കാം.

Ingredients :

  • ചിക്കൻ കാലുകൾ -5
  • വെളുത്തുള്ളി -15
  • ഇഞ്ചി -1കഷണം
  • പച്ച മുളക് -3 ഉപ്പ്
  • ചെറിയ ഉള്ളി -8 എണ്ണം
  • നാരങ്ങ നീര് -ഒന്നര ടീസ്പൂൺ
Chicken Pollichathu Recipe

Learn How to Make Chicken Pollichathu Recipe :

ആദ്യം ചിക്കൻ ലെഗ്‌സ് ക ത്തി കൊണ്ട് ആഴത്തിൽ വരഞ്ഞ് കൊടുക്കുക.ഏത് കഷ്ണം എടുത്താലും കുഴപ്പമില്ല.ചെറിയുളളി ,പച്ച മുളക്,ഇഞ്ചി, വെളുത്തുള്ളി ഇവ എല്ലാം കൂടെ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.ശേഷം ചിക്കനിൽ തേച്ച് പിടിപ്പിക്കുക.അല്പം ചെറുനാരങ്ങാനീര് ചേർക്കുക.നന്നായി മിക്സ് ചെയ്യുക. ചിക്കൻ അര മണിക്കൂർ റെസ്റ്റിൽ വെക്കുക.

ഒരു വാഴയില എടുക്കുക.ഇത് ഒന്ന് വാട്ടി എടുക്കുക.വാഴയിൽ ചിക്കൻ നന്നായി പൊതിഞ്ഞ് എടുക്കുക.ബാക്കി വന്ന മസാലകൾ കൂടി ചിക്കൻറെ മുകളിൽ ഇട്ട് കൊടുക്കുക.ശേഷം വാഴയില ഒരു നാര് കൊണ്ട് പൊതിഞ്ഞു കെട്ടുക.ഇത് പോലെ എല്ലാ ചിക്കനും ഇത് പോലെ ചെയ്യുക. ചിക്കൻ നന്നായി ആവിയിൽ വേവിച്ച് എടുക്കുക.ഇനി ചിക്കൻ പൊളിച്ച് എടുക്കണം.കുറച്ച് വെളിച്ചെണ്ണ ഒഴിച്ചശേഷം ചിക്കൻ വെച്ച് കൊടുക്കുക.വാഴയില തുറന്ന് നോക്കുക. അടിപൊളിയായി ചിക്കൻ പൊള്ളിച്ചത് തയ്യാർ! Video credits : Kannur kitchen

Read Also :

റെസ്റ്റോറന്റ് സ്റ്റൈലിൽ വെജിറ്റബിൾ കോലാപുരി തയ്യാറാക്കാം

നാവിൽ മധുരമൂറും പലഹാരം കൊഴുക്കട്ട തയ്യാറാക്കാം

Chicken Pollichathu Recipe
Comments (0)
Add Comment