About Chicken fry Recipe Indian :
കൊളസ്ട്രോൾ ഒക്കെ വന്ന് ഫ്രൈ ചെയ്തതൊന്നും കഴിക്കാൻ പറ്റാതെ വിഷമിച്ചിരിക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ എണ്ണയില്ലാതെ ചിക്കെൻ ഫ്രൈ ഉണ്ടാക്കുന്ന ഒരു കിടിലൻ ഐഡിയ.
Ingredients :
- ചിക്കൻ – ½ kg
- മല്ലിപ്പൊടി -1 tpn
- പാപ്രിക്ക പൗഡർ -1½tpn
- ഗർളിക് പൗഡർ -½ tpn
- ഒനിയൻ പൗഡർ -1tpn
- ജിഞ്ചർ പൗഡർ – ½ tpn
- തൈര് – 3 tbpn
- ഒലീവ് ഓയിൽ – 2 tbpn
- ഉപ്പ്
Learn How to Make Chicken fry Recipe Indian :
ഒരു പാത്രത്തിൽ അര കിലോ മീഡിയം വലിപ്പത്തിലുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക..ഇത് നന്നായി വൃത്തിയാക്കി, വെള്ളം എല്ലാം കളഞ്ഞ് എടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ മല്ലിപ്പൊടി,1½ ടീസ്പൂൺ പാപ്രിക്ക പൗഡർ,½ ടീസ്പൂൺ ഗാർലിക് പൗഡർ,1 ടീസ്പൂൺ ഒനിയൻ പൗഡർ,½ ടീസ്പൂൺ ജിഞ്ചർ പൗഡർ,¼ ടീസ്പൂൺ മഞ്ഞപ്പൊടി,¾ ടീസ്പൂൺ ഉപ്പ്,3 ടേബിൾസ്പൂൺ പുളിയില്ലാത്ത തൈര്,2 ടേബിൾസ്പൂൺ ഒലീവ് ഓയിൽ എന്നിവ ചേർത്ത് നന്നായി കൈ വെച്ച് മിക്സ് ചെയ്യുക. ഇനി നമ്മൾ എണ്ണയില്ലാതെ ഫ്രൈ ചെയ്യാൻ വേണ്ടി എയർ ഫ്രയർ ആണ് ഉപയോഗിക്കുന്നത്. അതിനായി എയർ ഫ്രയർ ബാസ്കറ്റ് എടുക്കുക.
ഇതിലേക്ക് നമ്മൾ മാരിനേറ്റ് ചെയ്ത് വെച്ച ചിക്കെൻ കഷണങ്ങൾ നിരത്തി വെച്ച് കൊടുക്കുക. ഇനി ഇത് എയർ ഫ്രയറിനുള്ളിലേക്ക് വെച്ച് കൊടുക്കാം. ശേഷം ഇതിൻ്റെ ടെമ്പറേച്ചറും സമയവും സെറ്റ് ചെയ്തു കൊടുക്കാം…ഇത് 40 മിനിട്ട് വേവിക്കണം. 20 മിനിട്ട് ആവുമ്പോൾ ബാസ്കറ്റ് പുറത്തെടുത്ത് ചിക്കെൻ എല്ലാം ഒന്ന് തിരിച്ചിട്ടു കൊടുക്കാം. ഇതിന് മുകളിലേക്ക് ചിക്കെൻ്റെ മസാല ബാക്കിയുണ്ടെങ്കിൽ തൂവിക്കൊടുക്കാം. ശേഷം ഇത് എയർ ഫ്രയറിലേക്ക് വെച്ച് അടക്കാം.ഇനിയിത് ബാക്കി 20 മിനിട്ട് കൂടെ വേവിച്ച് ഓഫ് ചെയ്യാം. നല്ല അടിപൊളി ടേസ്റ്റിൽ എണ്ണയില്ലാതെ ജ്യൂസി ആയ ചിക്കെൻ ഫ്രൈ റെഡി. Video Credits : Kannur kitchen
Read Also :
നേന്ത്രപഴം കറുത്തുപോയോ? കൊതിയൂറും രുചിയിൽ കിടിലൻ പലഹാരം
ചക്കവരട്ടിയത് കൊണ്ട് നല്ല സ്വാദുളള കുമ്പിളപ്പം