About Cherupayar Thoran Recipe :
വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ഡിഷ് ആണ് ചെറുപയർ തോരൻ..നല്ല ടേസ്റ്റിൽ നമുക്കിത് ഈസിയായി ഉണ്ടാക്കാം.
Ingredients :
- ചെറുപയർ -½ കപ്പ്
- ഉപ്പ് -½ tpn
- വെള്ളം –
- മഞ്ഞൾപ്പൊടി –
- കറിവേപ്പില –
- പച്ചമുളക് -3
- ചുവന്നുള്ളി –
- വെളുത്തുള്ളി – 5
- തേങ്ങ -½ കപ്പ്
- വെളിച്ചെണ്ണ – 1 tbpn
- വറ്റൽമുളക് -1
Learn How to Make Cherupayar Thoran Recipe :
ആദ്യം തന്നെ ½ കപ്പ് ചെറുപയർ ½ മണിക്കൂർ, വെള്ളത്തിൽ കുതിർത്ത് വെക്കുക.ശേഷം ഇത് ഊറ്റി എടുക്കുക..ഇത് ഒരു കുക്കറിലേക്ക് ഇടാം..ഇതിലേക്ക് ഇനി മുക്കാൽ കപ്പ് വെള്ളം,½ ടീസ്പൂൺ ഉപ്പ്,വളരെ കുറച്ച് മഞ്ഞൾപ്പൊടി,ഒരു പിഞ്ച് കുരുമുളക് പൊടി,2 കറിവേപ്പില എന്നിവയിട്ട് കുക്കർ അടക്കാം…ഇത് നന്നായി വെന്ത് വരുന്ന വരെ വേവിച്ച് എടുക്കുക. ഇനി ഒരു ജാർ എടുത്ത് അതിലേക്ക് 3 പച്ച മുളക്,5 ചുവന്നുള്ളി,5 അല്ലി വെളുത്തുള്ളി,¼ടീസ്പൂൺ വെളുത്തുള്ളി,½ കപ്പ് തേങ്ങ ചിരകിയത് എന്നിവ ഇടുക .ഇതിനി ഒന്ന് ഒതുക്കി എടുക്കാം. ഇനി വെന്ത് നിൽകുന്ന ചെറുപയർ ഒന്ന് കൂടി തീ കത്തിക്കുക.
ശേഷം ഇതിലേക്ക് ഒതുക്കി വെച്ച തേങ്ങ കൂട്ട്,2 ടേബിൾസ്പൂൺ വെള്ളം എന്നിവ ചേർക്കുക. ഇനി പയർ കൊണ്ട് തന്നെ തേങ്ങാക്കൂട്ട് മൂടിവച്ച ശേഷം കുക്കർ അടച്ച് വെച്ച് വേവിക്കുക..ഇനി അടപ്പ് തുറന്ന ഒന്ന് ഇളക്കി കൊടുക്കാം. ഇനി ഇതിൽ താളിച്ച് ചേർക്കണം..അതിനായി ഒരു പാൻ ചൂടാക്കുക.ഇതിലേക്ക് 1 ടേബിൾസ്പൂൺ വെളച്ചെണ്ണ ഒഴിക്കുക.. ഇത് ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ കടുക് പൊട്ടിക്കുക.ശേഷം 3 ചുവന്നുള്ളി അരിഞ്ഞത് ചേർക്കാം..ഇതൊന്ന് മൂത്ത് വരുമ്പോൾ 1 വറ്റൽ മുളക്,കുറച്ച് കറിവേപ്പില എന്നിവ ഇടാം.ഇനി ഇത് നമ്മുടെ പയർ തോരനിലേക്ക് ചേർത്ത് നന്നായി ഇളക്കണം. ഇനി തീ ഓഫ് ചെയ്ത് 5 മിനിട്ട് അടച്ച് വെക്കാം. ഇനി നല്ല ചൂടോടെ സെർവ് ചെയ്യാം. Video Credits : Mahimas Cooking Class Cherupayar Thoran Recipe
Read Also :
ദോശക്കും ഇഡ്ഡലിക്കും ഈ വെള്ള ചമ്മന്തി തയ്യാറാക്കി നോക്കൂ
കടയിൽ കിട്ടുന്ന അതെ രുചിയിൽ സോഫ്റ്റായ പഴംപൊരി റെസിപ്പി