ചോറിന്റെ കൂടെ കഴിക്കാൻ ടേസ്റ്റിയായ ചെമ്മീൻ റോസ്റ്റ്

About Chemmeen Roast Recipe in Malayalam :

മിക്ക ഭക്ഷണ പ്രേമികളുടെയും ഇഷ്ട ഭക്ഷണം ആയിരിക്കും ചെമ്മീൻ.ചെമ്മീൻ കൊണ്ട് എന്ത് വിഭവം ഉണ്ടാക്കിയാലും നമ്മൾ കഴിക്കാറുണ്ട്.ചെമ്മീൻ റോസ്റ്റ് ഉണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിക്കാൻ കഴിയും.വിവിധ രുചികൾ ചേർന്നതാണ് ചെമ്മീൻ റോസ്റ്റ്.ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.വീടുകളിൽ തന്നെ വളരെ പെട്ടെന്ന് ഇത് ഉണ്ടാക്കാം.ചോറിൻറെ കൂടെ മാത്രമല്ല ചപ്പാത്തിയുടെ കൂടെയും പത്തിരിയുടെ കൂടെയും ഇത് കഴിക്കാം.ഈ ഒരു ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Ingredients :

  • ചെമ്മീൻ -1 കിലോ
  • മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ
  • മുളകുപൊടി – ഒന്നര ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി -ഒന്നര ടേബിൾ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • ചെറുനാരങ്ങാനീര് – 1 ടീ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
Chemmeen Roast Recipe in Malayalam

Learn How to Make Chemmeen Roast Recipe in Malayalam :

ഒരു പാത്രത്തിൽ ചെമ്മീൻ എടുത്ത് ഇതിലേക്ക് അതിലേക്ക് മഞ്ഞൾപ്പൊടി, മുളക്പൊടി, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാനീര് ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക.ഇത് റെസ്റ്റിൽ വെക്കുക.ഇത് വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്യുക.ഇത് ഫ്രൈ ചെയ്യ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഇതേ എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക .ഇത് വഴറ്റി ഇതിലേക്ക് സവാള ഇട്ട് നല്ല വണ്ണം വഴറ്റുക.മുളക് പൊടി ചേർക്കുക.ഇത് നന്നായി മിക്സ് ചെയ്യുക.മൂപ്പിച്ച് എടുക്കുക.ഇതിലേക്ക് ചെമ്മീൻ ഫ്രൈ ചെയ്യ്ത തും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.ഇത് പാനിൽ തന്നെ വെയ്ക്കുക.കൊതിയൂറും ചെമ്മീൻ റോസ്റ്റ് തയ്യാർ.Chemmeen Roast Recipe in Malayalam | Video Credits : Kerala Recipes By Navaneetha

Read Also :

നാടൻ ടേസ്റ്റിൽ ചെറുപയർ തോരൻ

ദോശക്കും ഇഡ്ഡലിക്കും ഈ വെള്ള ചമ്മന്തി തയ്യാറാക്കി നോക്കൂ

Chemmeen Roast Recipe in Malayalamchemmeen roast with coconutkerala style prawn fry with coconutkuttanadan chemmeen roastprawns roast with gravy
Comments (0)
Add Comment