വിളവ് 3 ഇരട്ടിയാക്കാം കുട്ട കണക്കിന് ചേമ്പ് വെട്ടാം; ചേമ്പ് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! ഇനി ചേമ്പ് പറിച്ചു മടുക്കും!
Chembu Krishi Tips
Chembu Krishi Tips : ചേമ്പ് ഉപയോഗിച്ച് പലവിധ കറികളും നമ്മൾ മലയാളികൾ സ്ഥിരമായി ഉണ്ടാക്കുന്നുണ്ടായിരിക്കും. പണ്ടു കാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചേമ്പ് വീട്ടിലെ തൊടിയിൽ തന്നെ വളർത്തിയെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പലർക്കും ചേമ്പ് എങ്ങനെ കൃഷി ചെയ്യണം എന്നതിനെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് ചേമ്പ് കൃഷി എങ്ങനെ നടത്താമെന്ന് വിശദമായി മനസ്സിലാക്കാം.
ചേമ്പ് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ചേമ്പ് നട്ടു പിടിപ്പിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള വിളവ് ലഭിക്കുന്നതാണ്. ചേമ്പ് നടാനായി തിരഞ്ഞെടുക്കുന്ന വിത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ഏകദേശം ഒരു ഉരുള വലിപ്പത്തിലുള്ള വിത്ത് ആണ് ചേമ്പ് നടാനായി ഉപയോഗിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി എളുപ്പത്തിൽ തൈകൾ പിടിച്ച് കിട്ടാനായി സാധിക്കും. ചേമ്പ് നട്ട് പിടിപ്പിച്ചു കഴിഞ്ഞാൽ ഇടയ്ക്കിടയ്ക്ക് ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കി കൊടുക്കണം.
അതുപോലെ പൊതയിട്ട് കൊടുക്കുന്നതും ചേമ്പിന് നല്ല രീതിയിൽ ഗുണം ചെയ്യുന്നതാണ്. ചേമ്പ് നട്ടുപിടിപ്പിച്ച ശേഷം വലിയ രീതിയിൽ ഇലകൾ വന്നു തുടങ്ങുമ്പോൾ അത് കട്ട് ചെയ്ത് കളയുകയാണെങ്കിൽ പുതിയ മുളകൾ എളുപ്പത്തിൽ വന്നു കിട്ടുന്നതാണ്. ഇത്തരത്തിൽ വെട്ടിയെടുക്കുന്നതണ്ട് കറിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. ചെടി നല്ലതുപോലെ പിടിച്ചു വന്നു കഴിഞ്ഞാൽ മണ്ണിനോടൊപ്പം ചാരം അല്ലെങ്കിൽ ജൈവ വളം, രാസവളം എന്നിവയിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാം.
ജൈവ വളമാണ് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നത് എങ്കിൽ കോഴികാട്ടം, ചാരം എന്നിവ മിക്സ് ചെയ്ത് ചേർത്തു കൊടുക്കുന്നത് നല്ലതായിരിക്കും. ചെടി നല്ലതുപോലെ വളർന്നു കഴിഞ്ഞാൽ ചുറ്റുമുള്ള ചെടികളെല്ലാം വെട്ടിക്കളഞ്ഞ് മണ്ണ് ഇളക്കി കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ചേമ്പ് കൃഷിയിൽ നിന്നും നല്ല രീതിയിൽ വിളവ് എടുക്കാനായി സാധിക്കും.
Read Also :
ഉണങ്ങിപോയ റോസാകമ്പിൽ, പൂക്കളും മുട്ടുകളും നിറയാൻ കറ്റാർവാഴ കൊണ്ടുള്ള ഈ സൂത്രം ചെയ്ത് കൊടുക്കൂ!
മുരടിച്ച റോസും കാടു പോലെ വളരാൻ തൈരും സവാളയും മതി! ഇനി ഒരു റോസിൽ നൂറോളം പൂക്കൾ വിരിയും