chappathi In Idli Cooker

ഇനി ഇഡ്ഡലി പാത്രത്തിൽ ചപ്പാത്തി ഉണ്ടാക്കിയാലോ! ഈ സൂത്രം അറിയാതെ പോകല്ലേ വലിയ നഷ്ടം ആകും!

chappathi In Idli Cooker

Chappathi In Idli Cooker : ചപ്പാത്തി ഇഡ്ഡലി പാത്രത്തിൽ ഇങ്ങനെ വെച്ചുള്ള സൂത്രം നിങ്ങൾ ഇനിയും അറിയാതെ പോകല്ലേ.. അത് വലിയ നഷ്ടം ആകും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ചപ്പാത്തി കൊണ്ടുള്ള ഒരു അടിപൊളി ട്രിക്കാണ്. ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്ന അല്ലെങ്കിൽ ചെയ്തു നോക്കുന്ന ട്രിക്കായിരിക്കും ഇത്; എങ്കിലും പലർക്കും ഇത് പുതിയ അറിവുകളായിരിക്കും.

രാത്രി കാലങ്ങളിൽ ചപ്പാത്തി കഴിക്കുന്ന മലകളികൾ ഇന്ന് നിരവധിയാണ്. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും രാത്രിയിൽ ചപ്പാത്തി തന്നെയായിരിക്കും. രാത്രിയിൽ ചപ്പാത്തി ഉണ്ടാക്കി കഴിച്ചു കഴിഞ്ഞാലും കുറച്ചു ചപ്പാത്തി ബാക്കി വരാറുണ്ട്. അത് നമ്മൾ രാവിലെ ചൂടാക്കിയോ മറ്റോ കഴിക്കാറാണ് പതിവ്. രാവിലെ ഈ ചപ്പാത്തി കഴിക്കുമ്പോൾ ഭയങ്കര കട്ടിയായിട്ടുണ്ടാകും. നല്ല സോഫ്റ്റ് അല്ലാത്തതു കൊണ്ട് പലർക്കും രാവിലെ ഈ ചപ്പാത്തി കഴിക്കാൻ അത്ര താല്പര്യം കാണിക്കാറില്ല.

 chappathi In Idli Cooker
chappathi In Idli Cooker

എന്നാൽ നമ്മൾ ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത് തലേ ദിവസം ബാക്കി വന്ന ചപ്പാത്തിയും മറ്റും ഫ്രിഡ്ജിൽ വെച്ചാലും അത് രാവിലെയെടുത്ത് ഇഡലി പാത്രത്തിൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ ചപ്പാത്തി നല്ല സോഫ്റ്റ് ആയി കിട്ടുന്നതാണ്. അപ്പോൾ അത് എങ്ങിനെയാണെന്ന് നോക്കിയാലോ. അതിനായി ഒരു ഇഡലി പാത്രത്തിൽ കുറച്ച വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക.

വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ ഇഡലി പാത്രത്തിലേക്ക് തട്ട് ഇറക്കിവെച്ച് അതിനു മുകളിലായി തലേദിവസത്തെ ചപ്പാത്തി ഓരോന്നായി ഇട്ടുകൊടുക്കുക. എന്നിട്ട് ഒരു രണ്ട് മിനിറ്റ് ആവിയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക. അങ്ങിനെ ചെയ്യുകയാണെങ്കിൽ ചപ്പാത്തി നല്ലസോഫ്റ്റ് പോലെ ആയി കിട്ടും. ചപ്പാത്തി പോലെ നമുക്ക് പൊറോട്ട, ഇടിയപ്പം, ദോശ എന്നിവയും ചെയ്തെടുക്കാവുന്നതാണ്.

Read Also :

സൂപ്പർ ടേസ്റ്റിൽ നല്ല പതു പതുത്ത അപ്പം; വളരെ എളുപ്പത്തിൽ റവ കൊണ്ടൊരു പഞ്ഞി അപ്പം തയ്യാറക്കിയാലോ!

ഇനി ആരും അമൃതം പൊടി വെറുതെ കളയില്ല; ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ, വേറെ ലെവൽ രുചിയിൽ കൊതിയൂറും പലഹാരം.!!