About Chana Masala Recipe for Chapathi :
കടല ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകുന്ന ടേസ്റ്റിൽ നമുക്ക് ഒരു വെള്ള കടല മെഴുക്കു പുരട്ടി ഉണ്ടാക്കിയെടുക്കാം.രാവിലെ ബ്രേ്ക്ഫാസ്റ്റിനൊപ്പം കഴിക്കാൻ നമുക്കിത് ഈസിയായി വീട്ടിൽ തയ്യാറാക്കാം. എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..!!
Ingredients :
- വെള്ളക്കടല -1½ കപ്പ്
- വെളിച്ചെണ്ണ – 1tbpn
- കടുക് -½tpn
- വറ്റൽമുളക് – 3
- കറിവേപ്പില-
- സവാള -2
- ഉപ്പ് –
- മഞ്ഞൾപൊടി -¼ tpn
- കാശ്മീരി മുളകുപൊടി -2 tbpn
- മീറ്റ് മസാല -1½tpn
- നാരങ്ങാനീര് -½tbpn
Learn How to Make Chana Masala Recipe for Chapathi :
അതിനായി ആദ്യം ഒന്നര കപ്പ് വെള്ളക്കടല എടുക്കുക. ഇത് എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ച് കുറച്ചു ഉപ്പും ചേർത്ത് 5 വിസിൽ വരെ കുക്കറിൽ വേവിച്ചെടുത്തത് ആയിരിക്കണം. ഇനി ഒരു കടായി അടുപ്പത്ത് വെച്ച് ചൂടാക്കുക. ഇതിലേക്ക് രണ്ടര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ അര ടീ സ്പൂൺ കടുക് ചേർക്കുക. ശേഷം രണ്ടു മൂന്നു വറ്റൽ മുളക് ,കുറച്ചു കറിവേപ്പില എന്നിവയും ചേർത്ത് നന്നായി ഇത് മൂപ്പിച്ചെടുക്കുക.ഇനി രണ്ട് വലിയ സവാള നേരിയതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് അൽപം ഉപ്പു കൂടി ചേർത്ത് ഗോൾഡൻ നിറമാകുന്നതു വരെ നന്നായി വഴറ്റിയെടുക്കുക.
ഇനി തീ ഒന്ന് കുറച്ച് വച്ചശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി 2 ടേബിൾസ്പൂൺ കാശ്മീരി മുളകു പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ചേർത്ത പൊടികളെല്ലാം നന്നായി ഒന്ന് മൊരിഞ്ഞു വരുമ്പോൾ നമ്മൾ വേവിച്ച് മാറ്റി വെച്ച വെള്ളക്കടല ഇതിലേക്ക് ചേർത്ത് കൊടുക്കാം.ഇതിലേക്ക് ഒന്നര ടീ സ്പൂൺ മീറ്റ് മസാല ചേർത്ത് കൊടുക്കുക. ഇത് നന്നായി ഒന്ന് ഇളക്കിയ ശേഷം കുറച്ചു കറിവേപ്പില കൂടെ ചേർത്ത് 5 മിനിറ്റ് കൂടി വേവിക്കാം. ഇതിലേക്ക് ഇനി അവസാനമായി അര ടേബിൾ സ്പൂൺ നാരങ്ങാ നീര് കൂടെ ചേർത്ത് തീ ഓഫ് ചെയ്യാം.അപ്പോൾ നല്ല അടിപൊളി ടേസ്റ്റിൽ വെള്ളക്കടല മെഴുക്കുപുരട്ടി റെഡി. Video Credits : Athy’s CookBook
Read Also :
കൊതിയൂറും ഉണക്ക ചെമ്മീൻ റോസ്റ്റ്
വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കുന്ന സേമിയ ഉപ്പ്മാവ് റെസിപ്പി