Chammanthi Podi Recipe

രുചികരമായ ചമ്മന്തിപൊടി വീട്ടിൽ തയ്യാറാക്കാം!! ഇങ്ങനെയൊരു ചമ്മന്തി പൊടി ഇതുവരെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല

Chammanthi Podi Recipe : Aromatic and Spicy Coconut Chutney Powder from Kerala

About Chammanthi Podi Recipe

ചമ്മന്തി കൂട്ടി ചോറ് കഴിക്കാത്ത മലയാളികൾ ഉണ്ടോ? ഒരു കറിയും ഇല്ലെങ്കിലും ഒരു ചമ്മന്തി മതി വയറു നിറയെ ഭക്ഷണം കഴിക്കാൻ. ചമ്മന്തിയിൽ പല രുചികളും നമ്മൾ പരീക്ഷിച്ചു നോക്കുമെങ്കിലും ചമ്മന്തി പൊടി ഉണ്ടാക്കുന്നവർ വളരെ വിരളം ആയിരിക്കും.. ചമ്മന്തി പൊടി കൂടുതലാ പേരും കടയിൽ പോയി വാങ്ങുന്നവരെ ആയിരിക്കും..

എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ അടിപൊളി ചമ്മന്തിപൊടി.. ഒരിക്കൽ ഉണ്ടാക്കി വെച്ചാൽ പിന്നെ കുറെ നാളുകൾ ഉപയോഗിക്കാം. ഒരു സൈഡ് വിഭവമായി ഇഡ്‌ലി, ദോശ, അപ്പം തുടങ്ങിയ പ്രഭാതഭക്ഷണത്തിനായി കഴിക്കുകയും ചെയ്യാം. ചമ്മന്തി പൊടി തയ്യാറാകാനായി ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം

Ingredients :

  • തേങ്ങ – നല്ല വിളഞ്ഞത് 2എണ്ണം
  • മല്ലി – 1 ടീസ്പൂൺ
  • കുരുമുളക് – 1 ടീസ്പൂൺ
  • ചെറിയ ഉള്ളി – 10 (അരിഞ്ഞത്)
  • ഇഞ്ചി – 1 ഇഞ്ച് (അരിഞ്ഞത്)
  • ചുവന്ന മുളക് – 4
  • കറിവേപ്പില – 2 തണ്ട്
  • പുളി (വാളൻ പുളി) – ചെറിയ വലിപ്പം
  • ഉപ്പ് (രുചിക്കനുസരിച്ച്) – 1 ടീസ്പൂൺ

Learn How to Make Chammanthi Podi Recipe :

ആദ്യം ഒരു ചട്ടി അടുപ്പിൽ വച്ച് ചിരകിയ തേങ്ങ അതിലേക്കിടുക. ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് 1 ടീസ്പൂൺ മല്ലി, 1 ടീസ്പൂൺ കുരുമുളക്, 10 ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത്, 1 കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, 4 വറ്റൽ മുളക് ചെറുതായി മുറിച്ചത്, 2 തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. തേങ്ങ ചെറുതായി നിറം മാറാൻ തുടങ്ങുമ്പോൾ മീഡിയം ഫ്ലേമിൽ തീ ആക്കണം. നന്നായി ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ ഇളിക്കിക്കൊണ്ടിരിക്കുക. അടിയിൽ പിടിക്കാത്ത ശ്രെദ്ധിക്കണം. പിന്നീട് നെല്ലിക്ക വലിപ്പത്തിൽ പുളിയും 1 ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി ചേർത്ത് ഇളക്കുക. ശേഷം തേങ്ങ ചെറിയ ചൂടോട് കൂടി തവണയായി മിക്സിയിൽ അടിച്ചെടുക്കുക. നാടൻ കേരള സ്റ്റൈൽ ചമ്മന്തിപൊടി റെഡി. ഇത് നനവില്ലാത്ത കുപ്പിയിലോ പാത്രത്തിലോ സൂക്ഷിച്ചു വെക്കാം. Video Credit : Sudharmma Kitchen

സ്പെഷ്യൽ രുചിയിൽ വളരെ എളുപ്പത്തിൽ ഒരു ചിക്കൻ കറി, അതും കുക്കറിൽ