Chakka krishi Tips Using Paala : നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പ്ലാവുകൾ ഉണ്ടായിരിക്കുമെങ്കിലും അവയിൽനിന്നും ആവശ്യത്തിന് ചക്ക കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർ ആയിരിക്കും മിക്ക ആളുകളും. പലപ്പോഴും പ്ലാവിൽ നിറയെ കായകൾ ഉണ്ടായാലും അവ ചക്കയായി കിട്ടാറില്ല എന്നതാണ് മറ്റൊരു പ്രശ്നം. ഇത്തരം പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കി പ്ലാവ് നിറച്ച് ചക്ക കായ്ക്കാനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പ്ലാവ് നിറച്ച് ചക്ക കായ്ക്കാൻ വീട്ടിലുള്ള സാധനങ്ങൾ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇവയിൽ തന്നെ ഏറ്റവും കൂടുതലായി ഉപയോഗിക്കേണ്ട സാധനങ്ങളാണ് കവുങ്ങിന്റെ പാള, ചാണകം എന്നിവയെല്ലാം. പ്ലാവിന്റെ ചുറ്റും കെട്ടി കൊടുക്കാനായി അത്യാവിശ്യം കട്ടിയുള്ള ഒരു കവുങ്ങിന്റെ പാള നോക്കി വേണം തിരഞ്ഞെടുക്കാൻ. അതിനുശേഷം പാളയുടെ അടിഭാഗവും മുകൾഭാഗവും കട്ട് ചെയ്ത് കളയുക. നടുവിലുള്ള കട്ടിയുള്ള ഭാഗം ബാക്കി വച്ച് അതാണ് പ്ലാവിന്റെ ചുറ്റുമായി കെട്ടി കൊടുക്കേണ്ടത്. പാള കെട്ടിക്കൊടുക്കുന്നതിന് മുൻപായി തോലിന് മുകളിൽ പച്ച ചാണകം തേച്ച് പിടിപ്പിക്കണം.
അതിനായി ആദ്യം തന്നെ മരത്തിന് പുറത്തുള്ള ആവശ്യമില്ലാത്ത തോലുകൾ, ശാഖകൾ എന്നിവയെല്ലാം വെട്ടിക്കളയുക. ശേഷം ഒരു ഗ്ലൗസോ,പ്ലാസ്റ്റിക് കവറോ ഉപയോഗിച്ച് ചാണകം മരത്തിന്റെ നടുഭാഗത്തായി നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിന്റെ മുകളിലായി പാള കെട്ടിക്കൊടുക്കുക. പാള തെന്നി വീഴാതിരിക്കാനായി ചുറ്റും ഒരു കയർ ഉപയോഗിച്ച് കെട്ടിക്കൊടുക്കാവുന്നതാണ്. കൂടുതൽ കായ് ഫലങ്ങൾ ലഭിക്കാനായി ചാണകവെള്ളം, ജൈവ കമ്പോസ്റ്റ് എന്നിവ പ്ലാവിന് ചുറ്റും വേരിനോട് ചേർന്ന് ഒഴിച്ചു കൊടുക്കാവുന്നതാണ്.
ഏകദേശം കായ പൊട്ടി മുളച്ച് തുടങ്ങുന്നതിന്റെ രണ്ടുമാസം മുൻപെങ്കിലും ഇങ്ങനെ ചെയ്താൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. അതുപോലെ കായ കൂടുതലായി കിട്ടാനായി ചെടിക്ക് ചുവട്ടിൽ കരിയില കൂട്ടിയിട്ട് കത്തിച്ച് പൊത കൊടുക്കുന്നതും നല്ലതാണ്. ഈ ഒരു രീതിയിൽ പരിപാലനം നൽകുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ പ്ലാവിലും ധാരാളം ചക്ക ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS
Read Also :
ഉണങ്ങിപോയ റോസാകമ്പിൽ, പൂക്കളും മുട്ടുകളും നിറയാൻ കറ്റാർവാഴ കൊണ്ടുള്ള ഈ സൂത്രം ചെയ്ത് കൊടുക്കൂ!
മുരടിച്ച റോസും കാടു പോലെ വളരാൻ തൈരും സവാളയും മതി! ഇനി ഒരു റോസിൽ നൂറോളം പൂക്കൾ വിരിയും