അടിപൊളി ടേസ്റ്റിൽ കോളിഫ്ലവർ തോരൻ തയ്യാറാക്കിയാലോ!
Discover the authentic flavors of Kerala with our delicious cauliflower stir fry Kerala style recipe. Savor the perfect blend of spices and fresh cauliflower in this mouthwatering South Indian dish.
About Cauliflower stir fry Kerala style :
നോൺ വെജ് കഴിക്കാത്തവരുടെ പ്രിയപ്പെട്ട ഭക്ഷണം ആണ് കോളിഫ്ലവർ.ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്.ഈ ഒരു തോരൻ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.ചോറിൻറെ കൂടെ ഈ ഒരു തോരൻ ഉണ്ടെങ്കിൽ പിന്നെ വേറെ ഒരു കറിയും വേണ്ട.ഇത് ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും.കോളിഫ്ലവർ കൊണ്ട് ഈ ഒരു തോരൻ ഉണ്ടാക്കുന്നത് നോക്കാം
Ingredients :
- കോളിഫ്ലവർ – 1 എണ്ണം
- കറിവേപ്പില
- ഉപ്പ് ആവശ്യത്തിന്
- ചതച്ച മുളക് – 1 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി -കാൽ ടീ സ്പൂൺ
- ജീരകം പൊടിച്ചത് -കാൽ ടീ സ്പൂൺ
- മുളകുപൊടി – അര ടീ സ്പൂൺ
- തേങ്ങ ചിരകിയത്

Learn How to Make Cauliflower stir fry Kerala style :
കോളിഫ്ലവർ നന്നായി വൃത്തിയാക്കുക.ഇത് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട വെള്ളത്തിൽ അല്പ സമയം വെയ്ക്കുക.ശേഷം പൊടിയായി അരിയുക.
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം കറിവേപ്പില, സവാള, ചതച്ച മുളക് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക.ഇത് നന്നായി മൂപ്പിക്കുക.ഇനി ഇതിലേക്ക് അരിഞ്ഞ് വെച്ച കോളിഫ്ലവർ ചേർക്കുക.
ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക.നന്നായി ഇളക്കുക.മഞ്ഞൾപൊടി, മുളകുപൊടി, ജീരകം പൊടിച്ചത് ഇവ ചേർക്കുക.ഇളക്കി യോജിപ്പിക്കുക.ശേഷം കുറച്ച് വെള്ളം ചേർത്ത് അടച്ച് വെച്ച് വേവിക്കുക.കുറച്ച് കഴിഞ്ഞ് തുറക്കാം.ഉപ്പ് കുറവാണെങ്കിൽ ഉപ്പ് ചേർക്കുക.എരിവ് കുറവാണെങ്കിൽ കുരുമുളക് പൊടി ചേർക്കാം.നന്നായി വരട്ടി എടുക്കുക.ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. നല്ല അടിപൊളി കോളിഫ്ലവർ തോരൻ റെഡി! Video Credits : Athy’s CookBook
Read Also :
ചോറിന്റെ കൂടെ കഴിക്കാൻ ടേസ്റ്റിയായ ചെമ്മീൻ റോസ്റ്റ്