Catering special Perfect vattayappam Recipe

വട്ടയപ്പം ഉണ്ടാക്കി ശരിയാവുന്നില്ലേ? ജനലക്ഷങ്ങൾ ഏറ്റെടുത്ത പെർഫെക്ട് വട്ടയപ്പം രുചിരഹസ്യം ഇതാ!

Catering special Perfect vattayappam Recipe

Ingredients :

  • പച്ചരി – രണ്ട് കപ്പ്
  • തേങ്ങ – ഒരു കപ്പ്
  • പഞ്ചസാര – മുക്കാൽ കപ്പ്
  • ഏലയ്ക്ക – 8 എണ്ണം (കുരു മാത്രമാക്കി എടുത്തത്)
  • വെള്ളം – ഒന്നേമുക്കാൽ കപ്പ്
Catering special Perfect vattayappam Recipe
Catering special Perfect vattayappam Recipe

Learn How To Make :

ആദ്യം തന്നെ പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കുതിരാനായി വെക്കണം. അരി കഴുകുമ്പോൾ അതിന്റെ പശ എല്ലാം പൂർണമായും കളഞ്ഞ് വേണം വൃത്തിയാക്കി എടുക്കാൻ. ശേഷം നാല് മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കാം. അരി നന്നായി കുതിർന്നു വന്ന ശേഷം മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. രണ്ടുതവണയായാണ് അരച്ചെടുക്കുന്നത് എങ്കിൽ രണ്ടാമത്തെ സെറ്റ് അരി ഇടുന്നതിനോടൊപ്പം ഒരു കപ്പ് അളവിൽ തേങ്ങയും എടുത്തുവച്ച പഞ്ചസാരയും ചേർത്ത് വേണം അരച്ചെടുക്കാൻ. ശേഷം രണ്ട് സെറ്റായി അരച്ചെടുത്ത മാവ് നല്ലതുപോലെ മിക്സ് ചെയ്ത് ഒന്നാക്കി മാറ്റുക. ഇതിൽ നിന്നും ഒരു കരണ്ടി അളവിൽ മാവെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം അത് നല്ലതുപോലെ പാവ് കാച്ചി എടുക്കണം.

പാവും നേരത്തെ അരച്ചുവച്ച മാവിൽ നിന്ന് കുറച്ചു എടുത്തതും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം തയ്യാറാക്കി വച്ച മാവിലേക്ക് അരച്ചെടുത്ത മാവിന്റെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് മാവ് നല്ലതുപോലെ പുളിച്ച് കിട്ടാനായി ഒരു ടീസ്പൂൺ അളവിൽ യീസ്റ്റ് കൂടി ചേർത്തു കൊടുക്കാം. മാവിന്റെ കൺസിസ്റ്റൻസിക്ക് ആവശ്യമായ വെള്ളം കൂടി ചേർത്ത ശേഷം പുളിപ്പിക്കാനായി മാറ്റിവെക്കുക. വട്ടയപ്പം ഉണ്ടാക്കുന്നതിനു മുൻപായി കൈ ഉപയോഗിച്ച് മാവ് നല്ലതുപോലെ അടിച്ചു സെറ്റ് ആക്കി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവിനകത്ത് ഹോളുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനായി സാധിക്കാം. ശേഷം ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി വന്നു തുടങ്ങുമ്പോൾ ഒരു പ്ലേറ്റിൽ അല്പം നെയ്യ് തടവി ഒരു കരണ്ടി അളവിൽ മാവൊഴിച്ച് എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ വട്ടയപ്പം റെഡിയായി കഴിഞ്ഞു.

Read Also :

ഇങ്ങനെയാവണം കോഴിക്കറി! തനിനാടൻ വറുത്തരച്ച കോഴിക്കറിയുടെ രുചി ഒന്ന് വേറെ തന്നെ!

ചോറിനു ഇനി വേറെ കറി വേണ്ട! ഈ കൂട്ട് ചേർത്ത് രസം തയ്യാറാക്കൂ, രുചി വേറെ ലെവൽ!