Catering Special Fish Curry Recipe

കാറ്ററിങ് സ്റ്റൈൽ മീൻകറി, ചാറിന് പോലും എന്തൊരു രുചിയാണെന്നോ!

Catering Special Fish Curry Recipe

Ingredients :

  • കറിവേപ്പില
  • ഇഞ്ചി
  • വെളുത്തുള്ളി
  • കറിവേപ്പില
  • ഉലുവ
  • കടുക്
  • ഉണക്കമുളക്
  • കാശ്മീരി ചില്ലി
  • മുളകുപൊടി
  • മഞ്ഞൾപൊടി
Catering Special Fish Curry Recipe
Catering Special Fish Curry Recipe

Learn How To Make :

ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ പൊടികളുടെ കൂട്ട് തയ്യാറാക്കണം. അതിനായി ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കാശ്മീരി ചില്ലിയും അതേ അളവിൽ എരിവുള്ള മുളകുപൊടിയും ചേർത്തു കൊടുക്കുക. കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിയിൽ പുളിയിട്ട് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ഈയൊരു വെള്ളം ഉപയോഗിച്ചാണ് പൊടികളുടെ കൂട്ട് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കേണ്ടത്. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കുമ്പോൾ ആവശ്യമായിട്ടുള്ള മറ്റു ചേരുവകൾ ഒരു വലിയ കഷണം ഇഞ്ചി, ഒരു പിടി അളവിൽ വെളുത്തുള്ളി, കറിവേപ്പില, ഒരു ടീസ്പൂൺ ഉലുവ വറുത്തു പൊടിച്ചത് ഇത്രയും സാധനങ്ങളാണ്.

പുളിവെള്ളം തിളച്ച് തുടങ്ങുമ്പോൾ അത് അരിച്ചെടുത്ത് തയ്യാറാക്കി വെച്ച പൊടികളിലേക്ക് ചേർത്തു കൊടുക്കുക. ഇതൊന്ന് കുതിരാനായി മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. അതിലേക്ക് കടുകും ഉണക്കമുളകും ഇട്ട് പൊട്ടിച്ചെടുക്കുക. ചതച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും എണ്ണയിലേക്ക് ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം പൊടിയുടെ മിക്സ് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. കുറച്ചു നേരത്തിനു ശേഷം വറുത്തുവച്ച ഉലുവപ്പൊടി ചേർത്തു കൊടുക്കാം. ശേഷം ബാക്കി പുളി വെള്ളം ഗ്രേവിയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. മറ്റൊരു പാത്രം എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച ഗ്രേവി കുറച്ചൊഴിച്ചു കൊടുക്കുക. കഴുകി വൃത്തിയാക്കി വെച്ച മീൻ കഷണങ്ങൾ അതിനു മുകളിലായി വെച്ച് കറിവേപ്പില ഇട്ട് വീണ്ടും ബാക്കിയുള്ള ഗ്രേവി കൂടി ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ഇപ്പോൾ രുചികരമായ മീൻ കറി റെഡി.

Read Also :

റവ ഉണ്ടോ? രാവിലെ എളുപ്പത്തിൽ പഞ്ഞികെട്ട് പോലൊരു പഞ്ഞി അപ്പം

ഉന്മേഷത്തിന് വ്യത്യസ്തമായൊരു കഞ്ഞിവെള്ളം ഹൽവ ആയാലോ; പുത്തൻ രുചിക്കൂട്ട് നിങ്ങൾക്കും അറിയണ്ടേ!